Kerala

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; മല്‍സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍

20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 70 രൂപയാണ് ഇപ്പോള്‍ ചെലവാകുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്ന സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് മാസങ്ങളായി. മല്‍്യഫെഡ് വഴിയും കഴിഞ്ഞ ഏപ്രില്‍ മുതല്‍ മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന് മല്‍സ്യതൊഴിലാളികള്‍ പറയുന്നു

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; മല്‍സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍
X

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറയക്കുകയും സംസ്ഥാ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്യാതിരിക്കുകയും ചെയ്യുന്നതുമൂലം മല്‍സ്യതൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍.ട്രോളിംഗ് നിരോധന കാലത്ത് പൊതുവെ ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നടപടിമൂലം മീന്‍പിടുത്ത വള്ളങ്ങള്‍ കടലിലിറക്കാന്‍ മണ്ണെണ്ണക്കായി വന്‍ തുക ചെലവഴിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. 20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 70 രൂപയാണ് ഇപ്പോള്‍ ചെലവാകുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്ന സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് മാസങ്ങളായി. മല്‍്യഫെഡ് വഴിയും കഴിഞ്ഞ ഏപ്രില്‍ മുതല്‍ മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന് മല്‍സ്യതൊഴിലാളികള്‍ പറയുന്നു.

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിനെതിരെയും സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കാന്‍ നടപടികള്‍ കൈക്കൊള്ളാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെയും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.പ്രളയകാലത്ത് രക്ഷരായ മല്‍സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ അധികമായി പിരിച്ചെടുക്കുന്ന പ്രളയസെസ്സില്‍ വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍ മണ്ണെണ്ണ സബ്‌സിഡി നല്‍കാന്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ സംസ്ഥാന പ്രസിഡന്റ്് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. മല്‍സ്യമേഖലയ്ക്കുമാത്രമായി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് മണ്ണെണ്ണ വിഹിതം നല്‍കണം. നിലവില്‍ റേഷന്‍ വിഹിതമായി നല്‍കുന്നതുകൊണ്ടാണ് മ്ല#സ്യബന്ധനത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം ഉള്ളതെന്നും കെ എല്‍ സി എ ഭാരവാഹികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്

Next Story

RELATED STORIES

Share it