Kerala

വഖഫ് ബോര്‍ഡ് : സംസ്ഥാന സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് യോഗ്യത ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു

2019 നവംബറില്‍ പുതിയ വഖഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ് നടത്താനിരിക്കെ 2019 ജനുവരി 10 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വഖഫ് ചട്ടത്തിലെ 58(7) ചട്ടം ഭരണഘടനാ വിരുദ്ധവും മാതൃനിയമമായ നിലവിലെ 1995 ലെ കേന്ദ്രവഖഫ് നിയമത്തിലെ വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്നും ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു

വഖഫ് ബോര്‍ഡ് : സംസ്ഥാന സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് യോഗ്യത ചട്ടം ഹൈക്കോടതി സ്റ്റേ ചെയ്തു
X

കൊച്ചി: രണ്ടു തവണയില്‍ കൂടുതല്‍ വഖഫ് ബോര്‍ഡില്‍ നോമിനേറ്റ് ചെയ്യപ്പെടുകയോ തിരഞ്ഞെടുക്കപ്പെടുകയോ പാടില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വഖഫ് ചട്ടത്തിലെ 58(7) വകുപ്പ് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്.നിലവിലെ ബോര്‍ഡ് അംഗങ്ങളായ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മാഹിന്‍ഹാജി,കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് അഡ്വ.പി വി സൈനുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ എ ഹരിപ്രസാദ്,ടി വി അനില്‍കുമാര്‍ എന്നിവര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

2019 നവംബറില്‍ പുതിയ വഖഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ് നടത്താനിരിക്കെ 2019 ജനുവരി 10 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വഖഫ് ചട്ടത്തിലെ 58(7) ചട്ടം ഭരണഘടനാ വിരുദ്ധവും മാതൃനിയമമായ നിലവിലെ 1995 ലെ കേന്ദ്രവഖഫ് നിയമത്തിലെ വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്നും ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.കേന്ദ്രവഖഫ് നിയമത്തിലെ വകുപ്പ് 16 ല്‍ പറഞ്ഞ അയോഗ്യതകള്‍ക്ക് പകരം പുതിയ ഒരു അയോഗ്യത സംസ്ഥാന വഖഫ് ചട്ടത്തില്‍ എഴുതിചേര്‍ത്തത് നിയമ നിര്‍മാണ രംഗത്തെ അധികാര പരിധി ലംഘിച്ചുകൊണ്ടാണെന്നും തെറ്റായ വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നത് മുസ് ലിം സമുദായത്തിന്റെ ആധികാരിക സ്ഥാപനമായ വഖഫ് ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുവേണ്ടിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.ഹരജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവും വഖഫ് ബോര്‍ഡിനുവേണ്ടി അഡ്വ.ടി പി സാജിദും ഹാജരായി.

Next Story

RELATED STORIES

Share it