Kerala

ഗവര്‍ണര്‍ വിളിച്ച വൈസ് ചാന്‍സിലര്‍മാരുടെ യോഗം ഇന്ന് കൊച്ചിയില്‍

ഇന്ന് രാവിലെ 10 ന് കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(കുസാറ്റ്)യില്‍ വാണ് യോഗം നടക്കുന്നത്.അടുത്ത കാലത്ത് സര്‍വകലാശാലയിലുണ്ടായ മാര്‍ക്ക് ദാനം വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

ഗവര്‍ണര്‍ വിളിച്ച വൈസ് ചാന്‍സിലര്‍മാരുടെ യോഗം ഇന്ന് കൊച്ചിയില്‍
X

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ചു സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മാരുടെ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഇന്ന് രാവിലെ 10 ന് കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(കുസാറ്റ്)യില്‍ വാണ് യോഗം നടക്കുന്നത്.അടുത്ത കാലത്ത് സര്‍വകലാശാലയിലുണ്ടായ മാര്‍ക്ക് ദാനം വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സര്‍വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നേരതെ വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.മൂല്യ നിര്‍ണയത്തിലും മാര്‍ക്ക് നല്‍കുന്നതിലും സര്‍വകലാശാല ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് യോഗത്തില്‍ വൈസ് ചാന്‍സിലര്‍മാരെ ഗവര്‍ണര്‍ അറിയിക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it