പ്രളയ നഷ്ടപരിഹാരം:ലോക് അദാലത്തിന്റെ പരിഗണനക്കെത്തുന്ന അപ്പീലുകള്‍ പരിഹരിക്കുന്നത് സംന്ധിച്ച് റിപോര്‍ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ഇത്രയും അപ്പീലുകള്‍ അടിയന്തിരമായി പരിഗണിച്ച് പരിഹരിക്കാന്‍ മതിയായ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെയും അധിക ജീവനക്കാരെയും സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് (കെല്‍സ) ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശം നല്കി

കൊച്ചി: 2018 ലെ പ്രളയത്തിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സ്ഥിരം ലോക് അദാലത്തിന്റെ പരിഗണനക്കെത്തുന്ന അപ്പീലുകള്‍ അടിയന്തിരമായി പരിഗണിച്ച് പരിഹരിക്കാന്‍ മതിയായ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെയും അധിക ജീവനക്കാരെയും സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് (കെല്‍സ) ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശം നല്കി. രണ്ടാഴ്ചക്കകം റിപോര്‍ട്ട് നല്‍കണം.
നഷ്ടപരിഹാരത്തിന് ആകെ ലഭിച്ച 4,24,893 അപേക്ഷകളില്‍ ഓക്ടോബര്‍ 15 വരെ 4,12,591 അപേക്ഷകള്‍ തീര്‍പ്പാക്കിയതായും നഷ്ടപരിഹാരം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. ശേഷിക്കുന്ന 12,302 അപേക്ഷകളില്‍ നഷ്ടപരിഹാരം നല്കാന് അനുമതിയായിട്ടുണ്ട്. ഓക്ടോബര്‍ ഒന്നു വരെ 2832.34 കോടി ഈ ഇനത്തില്‍ നല്‍കിക്കഴിഞ്ഞതായും സര്‍ക്കാര്‍ വ്യക്തമാക്കി. അര്‍ഹതയുണ്ടായിട്ടും നഷ്ട പരിഹാരം ലഭിച്ചില്ലെന്നും ദുരിതാശ്വാസം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നുമടക്കം ആരോപിക്കുന്ന ഹരജികളാണ് കോടതി പരിഗണിച്ചത്
RELATED STORIES
പൗരത്വ ഭേദഗതി ബില്ലിനെതിരേ അസമില്‍ യുവാക്കളുടെ നഗ്നതാ പ്രതിഷേധം
9 Dec 2019 3:26 AM GMTഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
9 Dec 2019 1:37 AM GMTഉന്നാവോ യുവതിയുടെ വീട് പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘം സന്ദര്‍ശിച്ചു
8 Dec 2019 3:26 PM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ സമസ്ത; മുസ് ലിം സംഘടനകളുടെ യോഗം നാളെ കോഴിക്കോട്ട്
8 Dec 2019 3:07 PM GMTഹൈദരാബാദ് ഏറ്റുമുട്ടൽ: വെടിവയ്പ് സർക്കാരിന്റെ അറിവോടെയെന്ന് സൂചന നൽകി മന്ത്രി തലസാനി ശ്രീനിവാസ്
8 Dec 2019 11:21 AM GMTഉന്നാവോ: കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ ചുട്ടെരിക്കുമെന്ന് ഭീഷണി
8 Dec 2019 5:18 AM GMT