Kerala

വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും : കേരള ബാങ്ക് ചെയര്‍മാന്‍

കൊവിഡും പ്രളയവും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ക്കായി പ്രത്യേക വായ്പാ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍

വ്യാപാരികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും : കേരള ബാങ്ക് ചെയര്‍മാന്‍
X

കൊച്ചി : കൊവിഡും പ്രളയവും പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ക്കായി പ്രത്യേക വായ്പാ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി നല്‍കിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട വ്യാപാരികളുടെ അതിജീവനത്തിനായി സര്‍ക്കാര്‍ പലവിധ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടും അവയൊന്നും നടപ്പാക്കാന്‍ പൊതുമേഖല ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ തയ്യാറായിട്ടില്ല. കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ബങ്കിന്റെ ചെയര്‍മാന്റെ ഭാഗത്തുനുന്നുമുള്ള ആശാവഹമായ പ്രതികരണം പ്രതീക്ഷയോടെയാണ് വ്യാപാര സമൂഹം കാണുന്നതെന്ന് നിവേദനം നല്‍കികൊണ്ട് ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ്, ഖജാന്‍ജി സി എസ് അജ്മല്‍, വൈസ് പ്രസിഡന്റ് പി എ കബീര്‍, സെക്രട്ടറി ജിമ്മി ചക്ക്യത്ത് പറഞ്ഞു.

Next Story

RELATED STORIES

Share it