Kerala

ബജറ്റ്: കെഇആര്‍ ഭേദഗതി നീക്കം പ്രതിഷേധാര്‍ഹമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമവും, നിലവിലുള്ള കെഇആര്‍ ചട്ടങ്ങളും അനുസരിച്ച് നടത്തിയ നിയമനങ്ങളെ അനധികൃത നിയമനങ്ങളായി ബജറ്റ് പ്രസംഗത്തില്‍ ചിത്രീകരിച്ച ധനകാര്യമന്ത്രി ഇക്കാര്യത്തിലുള്ള തന്റെ അജ്ഞതയാണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിയമങ്ങള്‍ ഉണ്ടെന്നിരിക്കെ അതിനായി കെഇആര്‍ ഭേദഗതി ചെയ്യുമെന്ന ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം വിചിത്രമാണെന്നും ഇവര്‍ ആരോപിച്ചു

ബജറ്റ്: കെഇആര്‍ ഭേദഗതി നീക്കം പ്രതിഷേധാര്‍ഹമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍
X

കൊച്ചി: പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷനും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതിയും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ കേന്ദ്രവിദ്യാഭ്യാസ അവകാശനിയമവും, നിലവിലുള്ള കെഇആര്‍ ചട്ടങ്ങളും അനുസരിച്ച് നടത്തിയ നിയമനങ്ങളെ അനധികൃത നിയമനങ്ങളായി ബജറ്റ് പ്രസംഗത്തില്‍ ചിത്രീകരിച്ച ധനകാര്യമന്ത്രി ഇക്കാര്യത്തിലുള്ള തന്റെ അജ്ഞതയാണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിയമങ്ങള്‍ ഉണ്ടെന്നിരിക്കെ അതിനായി കെഇആര്‍ ഭേദഗതി ചെയ്യുമെന്ന ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം വിചിത്രമാണെന്നും ഇവര്‍ ആരോപിച്ചു.സര്‍ക്കാരിന്റെ പുതിയ നിലപാടുകള്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ സംബന്ധിച്ചിടത്തോളം 'പാമ്പു കടിച്ചവന് ഇടിവെട്ടേറ്റതുപോലെയായി.'

കെഇആര്‍ ഭേദഗതി മൂലം കഴിഞ്ഞ നാലു അധ്യയനവര്‍ഷമായി നിയമന അംഗീകാരവും ശമ്പളവുമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിലവിലുള്ള ഡിവിഷനുകള്‍ പോലും ഇല്ലാതാക്കുന്നതാണ് ബജറ്റ് നിര്‍ദ്ദേശം.കുട്ടികള്‍ കുറവു വന്നതുമൂലം ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കാനാണ് അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആക്കിയതെന്നും, തന്മൂലം സര്‍ക്കാരിന്റെ സാമ്പത്തിക ഭാരം വര്‍ധിച്ചു എന്ന ധനകാര്യ മന്ത്രിയുടെ നിലപാട് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.2009 ലെ കേന്ദ്ര വിദ്യാഭ്യാസവകാശ നിയമങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റമുണ്ടായത്. അത് രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു. അഴിമതിയും ധൂര്‍ത്തും, കെടുകാര്യസ്ഥതയും നമ്മുടെ സമ്പദ്ഘടനയെ പുറകോട്ടു വലിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം സ്‌കൂള്‍ അധ്യാപകരുടെ ചുമലില്‍ കെട്ടിവയ്ക്കാനുള്ള നീക്കം അപലപനീയമാണ്. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവും, വിദ്യാഭ്യാസരംഗത്തെ ഗുണമേന്മയും നവീകരണവും പ്രധാന നയപരിപാടികളായി പ്രഖ്യാപിച്ച സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസരംഗത്തെ ഗുണമേന്മയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങൡ നിന്ന് പിന്മാറണമെന്ന് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it