Kerala

കരുണ സംഗീത പരിപാടി: ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയും കണക്കുകള്‍ പുറത്തുവിട്ടും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍

പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണം സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിപാല്‍,സെക്രട്ടറി ഷഹബാസ് അമന്‍, ജോയിന്റ് സെക്രട്ടറിമാരായ സംവിധായകന്‍ ആഷിഖ് അബു, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ ഫൗണ്ടേഷന്റെ ഫേസ് ബുക്ക് പേജില്‍ നടത്തിയ ലൈവ് വീഡിയോയിലൂടെ മറുപടിയുമായി രംഗത്തെത്തിയത്.

കരുണ സംഗീത പരിപാടി: ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയും കണക്കുകള്‍ പുറത്തുവിട്ടും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍
X

കൊച്ചി: കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ടുയര്‍ത്തിയ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അക്കമിട്ട് മറുപടി പറഞ്ഞും പരിപാടിയുടെ മുഴുവന്‍ കണക്കുകള്‍ പുറത്തുവിട്ടും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍(കെഎംഎഫ്).പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിപാല്‍,സെക്രട്ടറി ഷഹബാസ് അമന്‍, ജോയിന്റ് സെക്രട്ടറിമാരായ സംവിധായകന്‍ ആഷിഖ് അബു, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ ഫൗണ്ടേഷന്റെ ഫേസ് ബുക്ക് പേജില്‍ നടത്തിയ ലൈവ് വീഡിയോയിലൂടെ മറുപടിയുമായി രംഗത്തെത്തിയത്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇവന്റ് മാനേജ്മെന്റ് ഇന്‍വോയിസ്, ലൈറ്റ് ആന്‍ഡ് സൗണ്ട് ഇന്‍വോയിസ്, പരസ്യ ഏജന്‍സി ഇന്‍വോയിസ്, ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ച തുകയുടെ രേഖകള്‍, മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ഫോട്ടോസ്റ്റാറ്റ് എന്നിവയും സൈറ്റില്‍ അപ്ലോഡ് ചെയ്തട്ടുണ്ട്.കരുണ എന്ന പ്രോഗ്രാം സംഘടിപ്പിച്ചത് ധനസമാഹരണം ലക്ഷ്യമിട്ടല്ലായിരുന്നു മറിച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ അനൗണ്‍സ്മെന്റ് പ്രാഗ്രാം എന്ന നിലയിലായിരുന്നുവെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ടിക്കറ്റ് പ്രോഗ്രാമായിരുന്നതിനാല്‍ ഇതിലൂടെ ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായിരുന്നു തീരുമാനം. പരിപാടി വലിയ വിജയമായിരുന്നുവെന്ന് തങ്ങള്‍ പറഞ്ഞു അത് സംഗീതഞ്ജര്‍ക്ക് മനസിലാകും.

കെഎംഎഫിനെതിരെ നടക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ വസ്തുത കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.ആദ്യം തങ്ങള്‍ ബോള്‍ഗാട്ടി പാലസാണ് നിശ്ചയിച്ചിരുന്നത്.പിന്നീടാണ് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം തീരുമാനിക്കുന്നത്.തുടര്‍ന്ന് കലക്ടര്‍ക്ക് തങ്ങള്‍ കത്തു നല്‍കി. 1.5 ലക്ഷം രൂപയാണ് ഒരു ദിവസം വാടക പറഞ്ഞത്. എന്നാല്‍ ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ സൗജന്യമായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് കലക്ടറെ അറിയിച്ചു.തുടര്‍ന്നാണ് സ്റ്റേഡിയം സൗജന്യമായി ലഭിച്ചത്.ടിക്കറ്റ് വിറ്റതിലൂടെ ലഭിച്ചത് 7,74,500 രൂപയാണ്. ഇതില്‍ നിന്നും 18 ശതമാനം ജിഎസ്ടിയും ഒരു ശതമാനം കേരള ഫ്ളഡ് സെസും രണ്ടു ശതമാനം ബാങ്ക് ചാര്‍ജും കുറച്ചതിനു ശേഷം ലഭിച്ചത് 6,21, 936 രൂപയാണ്. ഇത് റൗണ്ടാക്കി 6,22,000 രൂപയുടെ ഡിഡി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചു.

നാലായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പ്രോഗ്രാം കാണാന്‍ കയറിയത്.മൂവായിരത്തോളം പാസുകള്‍ സൗജന്യമായിട്ടാണ് നല്‍കിയത്.പ്രോഗ്രാം വിജയമായിരുന്നുവെന്നാണ് തങ്ങള്‍ പറഞ്ഞിരുന്നത്. അത്് സാമ്പത്തികമായി വിജയമായിരുന്നുവെന്നല്ല.സാമ്പത്തികമായി പരാജയമായിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയോ എന്ന് ചോദിച്ച് തങ്ങള്‍ക്ക് സ്പോര്‍ടസ് കൗണ്‍സില്‍ നിന്നും കത്തു ലഭിച്ചിട്ടില്ല.സ്പോണ്‍സര്‍ഷിപ്പിനായി തങ്ങള്‍ അലഞ്ഞിരുന്നു.ചെലവിനുള്ള പണം കിട്ടിയാല്‍ മതിയെന്ന കണക്കു കൂട്ടിലിലായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിനുകഴിഞ്ഞില്ല. ഒരു സ്പോണ്‍സര്‍ പോലും ഇല്ലായിരുന്നു.ഒരു വ്യവസായി 50,000 രുപ സംഭാവന നല്‍കിയിരുന്നു.അതിന്റെ കണക്കുകള്‍ എല്ലാം കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്.ടിക്കറ്റില്‍ വെച്ചിരുന്നവരുടെ പേരുകള്‍ ഇവര്‍ തങ്ങളുടെ പ്രോഗ്രാമുവായി സൗജന്യമായി സഹകരിച്ചവരാണ്.അല്ലാതെ പണം നല്‍കി സഹായിച്ചവരല്ല

.ഫെബ്രുവരി 14 നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്.പണം മാര്‍ച്ച് 31 നു മുമ്പായി നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്.പ്രോഗ്രാമിന് 23 ലക്ഷം രൂപയാണ് ചിലവായത്.കലാകാരന്മാര്‍ പണം വാങ്ങിയിട്ടില്ല പക്ഷേ ഭക്ഷണം, താമസം,യാത്രചിലവ്് അടക്കം മറ്റു ചിലവുകള്‍ക്ക് പണം നല്‍കേണ്ടതായി വന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള പണം കണ്ടെത്തേണ്ടതുണ്ടായിരുന്നു.അത് മാര്‍ച്ച് 31 നു മുമ്പായി നല്‍കാനുള്ള സാവാകാശം തേടിയിരുന്നു.

എന്നാല്‍ അനാവശ്യ വിവാദം ഇതിന്റെ പേരില്‍ കുത്തിപ്പൊക്കിയതോടെ ഫൗണ്ടേഷനിലെ അംഗങ്ങള്‍ കൈയില്‍ നിന്നും പണമെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നനല്‍കുകയാണ് ചെയ്തതെന്നും ഇവര്‍ പറഞ്ഞു.കലക്ടര്‍ പ്രോഗ്രാമിന്റെ രക്ഷാധികാരിയായിരുന്നില്ല.അത്തരത്തിലുള്ള പരമാര്‍ശം അറിയാതെ തങ്ങളുടെ ഭാഗത്ത് നിന്നും വന്നതാണ്.ഇക്കാര്യ കലക്ടറെ തങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ബിജിബാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it