Kerala

കാരക്കോണം മെഡിക്കല്‍ കോളജ്: എംബിബിഎസ് സീറ്റ് കച്ചവട ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി

പണം നഷ്ടപ്പെട്ട രക്ഷിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് അധികൃതര്‍ നാലു പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ഹരജിക്കാര്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടതെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേരള പോലിസിനു പുറമേ നിന്നുള്ള ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നു വിലയിരുത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്

കാരക്കോണം മെഡിക്കല്‍ കോളജ്: എംബിബിഎസ് സീറ്റ് കച്ചവട ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി:കാരക്കോണം മെഡിക്കല്‍ കോളജിലെ എംബിബിഎസ്‌സീറ്റ് കച്ചവട ആരോപണ കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പണം നഷ്ടപ്പെട്ട രക്ഷിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് അധികൃതര്‍ നാലു പേരില്‍ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ഹരജിക്കാര്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടതെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേരള പോലിസിനു പുറമേ നിന്നുള്ള ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നു വിലയിരുത്തിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്.

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് വന്‍തുകയുടെ സാമ്പത്തിക ഇടപാടായതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.കോളജ് മാനേജ്മെന്റിന് എതിരെ പോലിസ് കേസെടുത്തെങ്കിലും അന്വേഷണ കാര്യക്ഷമമല്ലെന്ന് ചൂണ്ടികാട്ടിയാണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it