Kerala

ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയെ കുത്തിക്കൊന്നു; സഹോദരന്‍ അറസ്റ്റില്‍

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കരുനാട്ടില്‍ മണിയന്‍ നായരുടെ മകന്‍ മഹേഷ് (30) ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. കാപ്പ കേസില്‍ പ്രതിയായിരുന്നു ഇയാള്‍ കഴിഞ്ഞദിവസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്.സംഭവത്തില്‍ സഹോദരന്‍ ഗീരീഷിനെ പോലിസ് അറസ്റ്റു ചെയ്തു

ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയെ  കുത്തിക്കൊന്നു; സഹോദരന്‍ അറസ്റ്റില്‍
X
അരൂര്‍: ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കാപ്പ കേസില്‍ പ്രതിയായിരുന്ന യുവാവിനെ സഹോദരന്‍ കുത്തികൊലപ്പെടുത്തി.ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കരുനാട്ടില്‍ മണിയന്‍ നായരുടെ മകന്‍ മഹേഷ് (30) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സഹോദരന്‍ ഗീരീഷിനെ പോലിസ് അറസ്റ്റു ചെയ്തു.ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. കാപ്പ കേസില്‍ പ്രതിയായിരുന്നു ഇയാള്‍ കഴിഞ്ഞദിവസമാണ് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. മഹേഷും ഗിരീഷും ഒരേ കോംപൗണ്ടില്‍ തന്നെയുള്ള രണ്ട് വീടുകളില്‍ ആണ് താമസിച്ചിരുന്നത്. മഹേഷ് ഉപയോഗിച്ചിരുന്ന ഒമിനി വാന്‍ ഗിരീഷ് വിറ്റതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി രണ്ടുമണിയോടെ ഗിരീഷിന്റെ വീട്ടിലെത്തിയ മഹേഷ് ഗിരീഷിനെ നേരെ കുരുമുളക് സ്‌പ്രേ ചെയ്തതായും ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായതായും സമീപവാസികള്‍ പറയുന്നു. സംഘര്‍ഷത്തിനിടെ ഗിരീഷ് മഹേഷിന്റെ വയറില്‍ കത്തിക്ക് കുത്തുകയായിരുന്നു.തുടര്‍ന്ന് ഗിരീഷും പിതാവും ചേര്‍ന്ന് മഹേഷിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ വഴി മരണം സംഭവിച്ചു. സംഭവത്തില്‍ ചേര്‍ത്തല പോലിസ് ഗിരീഷിനെ അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it