Kerala

സ്വര്‍ണകടത്തിന് കൂട്ടുനിന്നു; കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്പെക്ടര്‍ രാഹുല്‍ പണ്ഡിറ്റ് ആണ് പിടിയിലായത്. ഇയാളെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി കസ്റ്റംസ് കമ്മീഷണര്‍ (പ്രിവന്റീവ്) സുമിത് കുമാര്‍ അറിയിച്ചു. കസ്റ്റഡിയില്‍ എടുത്ത മറ്റു മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡിആര്‍ഐ ചോദ്യം ചെയ്യുകയാണ്. പത്തൊമ്പതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നാലുകോടിയിലേറെ രൂപ വിലമതിക്കുന്ന 11 കിലോഗ്രാം സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയിലായ കേസിലാണ് രാഹുലിന്റെ അറസ്റ്റ്

സ്വര്‍ണകടത്തിന് കൂട്ടുനിന്നു; കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍
X

കൊച്ചി: കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് സഹായം ചെയ്തു നല്‍കിയെന്ന കേസില്‍ കസ്റ്റംസ് ഇന്‍സ്പെക്ടറെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കൊച്ചി യൂനിറ്റ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇന്‍സ്പെക്ടര്‍ രാഹുല്‍ പണ്ഡിറ്റ് ആണ് പിടിയിലായത്. ഇയാളെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി കസ്റ്റംസ് കമ്മീഷണര്‍ (പ്രിവന്റീവ്) സുമിത് കുമാര്‍ അറിയിച്ചു. കസ്റ്റഡിയില്‍ എടുത്ത മറ്റു മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡിആര്‍ഐ ചോദ്യം ചെയ്യുകയാണ്. പത്തൊമ്പതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നാലുകോടിയിലേറെ രൂപ വിലമതിക്കുന്ന 11 കിലോഗ്രാം സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയിലായ കേസിലാണ് രാഹുലിന്റെ അറസ്റ്റ്. സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായം ചെയ്യുന്നുവെന്ന സംശയത്തില്‍ മാസങ്ങളായി രാഹുല്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് ഡിആര്‍ഐ അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ഇയാളെ പിന്നീട് കോഴിക്കോട് പ്രിവന്റീവ് വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മറ്റ്‌വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയിരുന്ന സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്നത് തുടര്‍ന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൊച്ചിയിലെ ഡിആര്‍ഐ ഓഫീസില്‍ വിളിച്ചുവരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്വര്‍ണക്കടത്തുകാരുമായി രാഹുലിന് ബന്ധമുണ്ടെന്ന് കോഴിക്കോട് കസ്റ്റംസ് ജോയിന്റ് കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂരിലെ സ്വര്‍ണക്കടത്ത് പിടിച്ചതിനെത്തുടര്‍ന്ന് കസ്റ്റംസ് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലും പങ്ക് കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it