Kerala

ഡോ. പി ടി രവീന്ദ്രന് രണ്ടാഴ്ച കൂടി കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി

വൈസ് ചാന്‍സലറുടെ നിര്‍ദേശ പ്രകാരം തന്നെ പദവിയില്‍ നിന്ന് നീക്കിയത് ചോദ്യം ചെയ്ത്് ഡോ. പി ടി രവീന്ദ്രന്‍ നല്‍കിയ ഉപഹരജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഇടക്കാല ഉത്തരവ്. തന്നെ പദവിയില്‍ നിന്ന് നീക്കാന്‍ ശ്രമമുണ്ടെന്നാരോപിച്ച് രവീന്ദ്രന്‍ നേരത്തെ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതു നിലവിലിരിക്കെയാണ് ഉപഹരജിയുമായി കോടതിയെ സമീപിച്ചത്

ഡോ. പി ടി രവീന്ദ്രന് രണ്ടാഴ്ച കൂടി കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍  പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി
X

കൊച്ചി; കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്ത ഡോ. പി ടി രവീന്ദ്രന് രണ്ടാഴ്ച കൂടി പദവിയില്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. വൈസ് ചാന്‍സലറുടെ നിര്‍ദേശ പ്രകാരം തന്നെ പദവിയില്‍ നിന്ന് നീക്കിയത് ചോദ്യം ചെയ്ത്് ഡോ. പി ടി രവീന്ദ്രന്‍ നല്‍കിയ ഉപഹരജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഇടക്കാല ഉത്തരവ്. തന്നെ പദവിയില്‍ നിന്ന് നീക്കാന്‍ ശ്രമമുണ്ടെന്നാരോപിച്ച് രവീന്ദ്രന്‍ നേരത്തെ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതു നിലവിലിരിക്കെയാണ് ഉപഹരജിയുമായി കോടതിയെ സമീപിച്ചത്.

2018 മാര്‍ച്ചിലാണ് പി ടി രവീന്ദ്രനെ പ്രോ വൈസ് ചാന്‍സിലറായി നിയമിച്ചത്. കഴിഞ്ഞ ഏപ്രില്‍ 30ന് പ്രഫസര്‍ തസ്തികയില്‍ നിന്ന് വിരമിച്ചതിനാല്‍ പ്രാ വൈസ് ചാന്‍സിലര്‍ പദവിയില്‍ തുടരാനാവില്ലെന്ന് വൈസ് ചാന്‍സിലര്‍ സിന്‍ഡിക്കേറ്റിനെ അറിയിച്ചിരുന്നു. എന്നാല്‍, നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നു. തുടരാമെന്ന നിലപാടാണ് സര്‍ക്കാറും സ്വീകരിച്ചത്. ഇക്കാര്യം പരിശോധിക്കാന്‍ ഒരു സബ് കമ്മിറ്റിയെ സിന്‍ഡിക്കേറ്റ് നിയോഗിക്കുകയും ചെയ്തു. ഈ കമ്മിറ്റിയുടെ റിപോര്‍ട്ട് ലഭിക്കുന്നതിന് മുേമ്പ തന്നെ നീക്കാന്‍ വൈസ് ചാന്‍സിലര്‍ നിര്‍ദ്ദേശിക്കുകയായിരുന്നെന്നാണ് ഹരജിയിലെ ആരോപണം. വൈസ് ചാന്‍സിലറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 8.45 നാണ് പി ടി രവീന്ദ്രനെ പദവിയില്‍ നിന്ന് മാറ്റി രജിസ്ട്രാര്‍ കത്തു നല്‍കിയത്.

Next Story

RELATED STORIES

Share it