Kerala

സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിക്കുന്നതിന്റെ മറവില്‍ കഞ്ചാവ് വില്‍പന; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍, താഴെചൊവ്വ, നാലകത്തു വീട്ടില്‍, ജോമോന്‍ (32)നെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, പാലാരിവട്ടം പോലിസും,എസ്ഒജിയും ചേര്‍ന്ന് തമ്മനം സംസ്‌ക്കാര ജംങ്ഷന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.ഇലവുങ്കല്‍ റോഡിലെ ഇയാളുടെ താമസ സ്ഥലത്തു നിന്നും 700 ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു

സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിക്കുന്നതിന്റെ മറവില്‍ കഞ്ചാവ് വില്‍പന; യുവാവ് അറസ്റ്റില്‍
X

കൊച്ചി: കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവു വില്‍പന നടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, താഴെചൊവ്വ, നാലകത്തു വീട്ടില്‍, ജോമോന്‍ (32)നെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, പാലാരിവട്ടം പോലിസും,എസ്ഒജിയും ചേര്‍ന്ന് തമ്മനം സംസ്‌ക്കാര ജംങ്ഷന് സമീപത്ത് നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.ഇലവുങ്കല്‍ റോഡിലെ ഇയാളുടെ താമസ സ്ഥലത്തു നിന്നും 700 ഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു.സ്‌കൂള്‍ പരിസരങ്ങില്‍ വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കും കഞ്ചാവു വില്‍പന നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആഴ്ചകളായി ഡാന്‍സാഫിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു പ്രതി. ഒരു വര്‍ഷത്തിലേറെയായി കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഓടിക്കുന്നതിനായി കൊച്ചിയിലെത്തിയ ഇയാള്‍ ഇപ്പോള്‍ ആറുമാസത്തോളമായിട്ട് സിനിമാരംഗത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിച്ചു കൊടുക്കുന്ന ജോലിയാണ് ചെയ്തു വരുന്നത്.ഇതിന്റെ മറവിലാണ് ഇയാളുടെ കച്ചവടം.തമിഴ്‌നാട്ടിലെ ഒട്ടംച്ഛത്രം ബസ് സ്റ്റാന്റില്‍ ഇടനിലക്കാരന്‍ വഴിയാണ് ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത്.

ഡെപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി യുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ ,എസ് ടി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍ ,പാലാരിവട്ടം എസ് ഐ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി. വിദ്യാര്‍ഥികളുടെയും, യുവാക്കളുടെയും ഭാവിയെ ബാധിക്കുന്ന മാരകമായ ലഹരിയില്‍ നിന്ന് രക്ഷിക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9497980430 എന്ന നമ്പറില്‍ അറിയിക്കണമെന്നും അറിയിക്കുന്ന ആളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it