Kerala

മിഠായിക്കടലാസില്‍ പൊതിഞ്ഞ് കഞ്ചാവ് വില്‍പ്പന;ഒരാള്‍ അറസ്റ്റില്‍

മിഠായിക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ 45 പൊതികളിലായി 120 ഗ്രാമോളം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. സ്‌കൂള്‍ പരിസരങ്ങളില്‍ സിപ് അപ്, ഐസ് മിഠായി എന്നിവ വില്‍ക്കാനെ വ്യാജേനേ ഇയാള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്ത് വരികയായിരുന്നു. പുതിയ അധ്യാന വര്‍ഷം ആരംഭിച്ചത് മുതല്‍ സ്‌കൂള്‍ പരിസരങ്ങളില്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്ന് തന്നെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു

മിഠായിക്കടലാസില്‍ പൊതിഞ്ഞ് കഞ്ചാവ് വില്‍പ്പന;ഒരാള്‍ അറസ്റ്റില്‍
X

കൊച്ചി: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. ആലുവ, കരുമാലൂര്‍, മറിയപ്പടി കരയില്‍, വലിയപറമ്പില്‍ വീട്ടില്‍, ആനമയക്കി എന്ന് വിളിക്കുന്ന സ്വാമിനാഥന്‍ (36) എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ ടീം അറ്‌സറ്റു ചെയ്തത്. മിഠായിക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ 45 പൊതികളിലായി 120 ഗ്രാമോളം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. സ്‌കൂള്‍ പരിസരങ്ങളില്‍ സിപ് അപ്, ഐസ് മിഠായി എന്നിവ വില്‍ക്കാനെ വ്യാജേനേ ഇയാള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്ത് വരികയായിരുന്നു. പുതിയ അധ്യാന വര്‍ഷം ആരംഭിച്ചത് മുതല്‍ സ്‌കൂള്‍ പരിസരങ്ങളില്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്ന് തന്നെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. 50 രൂപ മുതല്‍ 200 രൂപ വരെയുള്ള മിഠായി രൂപത്തിലുള്ള ചെറിയ പൊതികളായാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. പണം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കടമായും ഇയാള്‍ കഞ്ചാവ് നല്‍കിയിരുന്നു. അടുത്ത തവണ കഞ്ചാവ് നല്‍കണമെങ്കില്‍ മുന്‍പ് വാങ്ങിയ കഞ്ചാവിന്റെ പണം നല്‍കണം ഇതായിരുന്നു വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇയാള്‍ നല്‍കിയിരുന്ന വ്യവസ്ഥ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇതിന് മുന്‍പ് ആനപ്പാപ്പാന്റെ തൊഴിലാണ് സ്വീകരിച്ചിരുന്നത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഈ തൊഴില്‍ ഉപേക്ഷിച്ച് കഞ്ചാവ് വില്‍പ്പനയിലേയ്ക്ക് തിരിയുകയായിരുന്നു.

കഞ്ചാവ് വില്‍പ്പന തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയെങ്കിലും പിടിക്കപ്പെടുന്നത് ഇത് ആദ്യമാണ്. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് 3000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി കൊണ്ട് വന്ന് ഇവിടെ മിഠായി രൂപത്തിലാക്കി 10000 രൂപയ്ക്ക് വില്‍പ്പന നടത്തുമെന്നും, സൂക്ഷിക്കുന്നതിനുള്ള എളുപ്പത്തിന് വേണ്ടിയാണ് കുറഞ്ഞ അളവില്‍ കഞ്ചാവ് വാങ്ങി കൊണ്ട് വരുന്നതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ആലുവ കാസിനോ തീയറ്ററിനടുത്ത് ആവശ്യക്കാരെ കാത്ത് നില്‍ക്കുകയായിരുന്ന ഇയാള്‍ എക്‌സൈസ് ഷാഡോ സംഘത്തെ കണ്ട് കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ കടന്ന് കളയാന്‍ ശ്രമിച്ചെങ്കിലും ഷാഡോ സംഘം ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ കരീം, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജെ അഭിലാഷ് , വിജു എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it