Kerala

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരിച്ച സംഭവം: നഷ്ടപരിഹാരമാവശ്യപ്പെട്ട് മാതാവ് കോടതിയില്‍

ഷംനയുടെ മാതാവ് പി കെ ഷരീഫയാണ് ഒരു കോടി രൂപ നഷ്്ട പരിഹാരമാവശ്യപ്പെട്ട് എറണാകുളം സബ് കോടതിയില്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചത്. ആരോഗ്യ വിഭാഗം അഡീ.ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, എറണാകുളം ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവി ഡോ.ജില്‍സ് ജോര്‍ജ്, അസി. പ്രഫസര്‍ ഡോ.കൃഷ്ണമോഹന്‍ എന്നിവരാണ് കേസില്‍ എതിര്‍ കക്ഷികള്‍

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന  ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരിച്ച സംഭവം: നഷ്ടപരിഹാരമാവശ്യപ്പെട്ട് മാതാവ് കോടതിയില്‍
X

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന ചികില്‍സാ പിഴവിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ഒരു കോടി രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് മാതാവ് കോടതിയെ സമീപിച്ചു. ഷംനയുടെ മാതാവ് പി കെ ഷരീഫയാണ് എറണാകുളം സബ് കോടതിയില്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചത്. മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ഉറപ്പാക്കാന്‍ നിയമപോരാട്ടം നടത്തി വന്ന പിതാവ് അബൂട്ടി ഹൃദയാഘാതത്തെത്തുടര്‍ന്ന് 2018 ഒക്ടോബര്‍ 28 ന് മരിച്ചു. ഷംനയുടെയും പിതാവിന്റെയും മരണം കുടുംബത്തിന്റെ പ്രതീക്ഷകളാണ് തകര്‍ത്തതെന്നും സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലെ ചികില്‍സ പിഴവിന്റെ പേരിലുണ്ടായ ദുരന്തത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ആരോഗ്യ വിഭാഗം അഡീ.ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, എറണാകുളം ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവി ഡോ.ജില്‍സ് ജോര്‍ജ്, അസി. പ്രഫസര്‍ ഡോ.കൃഷ്ണമോഹന്‍ എന്നിവരാണ് കേസില്‍ എതിര്‍ കക്ഷികള്‍ .

Next Story

RELATED STORIES

Share it