Kerala

കാക്കനാട് ആള്‍ക്കൂട്ട കൊലപാതകം: 10 പ്രതികള്‍ക്ക് ജാമ്യം

ചക്കരപ്പറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.

കാക്കനാട് ആള്‍ക്കൂട്ട കൊലപാതകം: 10 പ്രതികള്‍ക്ക്  ജാമ്യം
X

കൊച്ചി: കാക്കനാട് വാഴക്കാലയിലെ ആള്‍ക്കൂട്ട കൊലപാതകത്തിലെ 10 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചക്കരപ്പറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതി പി കെ അസീസ്, രണ്ടാം പ്രതി മനാഫ്, നാലാം പ്രതി കെ പി സലാം, അഞ്ചാം പ്രതി കെ കെ സിറാജുദ്ദീന്‍, ആറാം പ്രതി ഹസൈനാര്‍, ഏഴാം പ്രതി അലി, പത്താം പ്രതി മുഹമ്മദ് ഫൈസല്‍, 11-ാം പ്രതി കെ ഇ സലാം, 12-ാം പ്രതി കെ ഐ യുസഫ്, 13-ാം പ്രതി അജാസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പ്രതികള്‍ ഇനിയും കസ്റ്റഡിയില്‍ കഴിയേണ്ട ആവശ്യമില്ലെന്നും പ്രതികള്‍ മറ്റു ക്രിമിനല്‍ കേസുകളില്ലെന്നു നിരീക്ഷിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വ.വി എസ് സലീം, എച്ച് നജ്മുദ്ദീന്‍ എന്നിവര്‍ ഹാജരായി.കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനു പുലര്‍ച്ചെ വെണ്ണല -പാലച്ചുവട് റോഡരുകിലാണ് ജിബിന്‍ വര്‍ഗീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജിബിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും സമീപത്ത് മറിഞ്ഞു കിടന്നിരുന്നു. വാഹനാപകടമാണെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിബിനെ ആള്‍ക്കുട്ടം മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതിനു ശേഷം മൃതശരീരം റോഡരുകില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നും കണ്ടെത്തിയത്.തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്.

Next Story

RELATED STORIES

Share it