- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജലദൗര്‍ലഭ്യം: ജലശക്തി അഭിയാന്‍ പദ്ധതിക്ക് തുടക്കമായി
ഭൂഗര്‍ഭജലം ഇല്ലാതാവുന്നതായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ജലസുരക്ഷ, ജലസംഭരണം, അമിതജല ചൂഷണം തടയല്‍ എന്നിവ നടപ്പാക്കുന്നതിനുള്ള ജലശക്തി അഭിയാന്റ പ്രവൃത്തികള്‍ കേരളത്തില്‍ ജൂലൈ മുതല്‍ സപ്തംബര്‍ 15 വരെ നടപ്പിലാക്കും.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് കാസര്‍കോഡ് ജില്ലയില്‍ തുടക്കമായി. ഭൂഗര്‍ഭജലം ഇല്ലാതാവുന്നതായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ജലസുരക്ഷ, ജലസംഭരണം, അമിതജല ചൂഷണം തടയല്‍ എന്നിവ നടപ്പാക്കുന്നതിനുള്ള ജലശക്തി അഭിയാന്റ പ്രവൃത്തികള്‍ കേരളത്തില്‍ ജൂലൈ മുതല്‍ സപ്തംബര്‍ 15 വരെ നടപ്പിലാക്കും.
രാജ്യത്താകെ 254 ജില്ലകളിലായി 1593 ബ്ലോക്ക് പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ട പദ്ധതിയിലാണ് കേരളമുള്ളത്. ഇതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം നേരിടുന്ന ജില്ലകളിലെ പദ്ധതിയില്‍ ഉള്‍പ്പെട്ട ബ്ലോക്കുകള്‍ സപ്തംബർ 15നകം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തേണ്ട പദ്ധതികളുടെ ടാര്‍ഗറ്റ് നിശ്ചയിച്ച് നല്‍കുകയും ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തു. പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ഓരോ ആഴ്ചയും പുരോഗതി സംസ്ഥാന മിഷന് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളില്‍ വ്യാപകമായ പ്രചാരണം നടത്തുന്നതിന് തീരുമാനിച്ചു. ജലശക്തി അഭിയാനുമായി ബന്ധപ്പെട്ട് നടത്തിയ ശില്‍പശാലയിലാണ് നിര്‍ദ്ദേശം നല്‍കിയത്. അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്ത് വരള്‍ച്ചാ ഭീഷണി നേരിടുന്ന പ്രദേശങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളും കാസര്‍കോഡ് ജില്ലയിലെ കാസര്‍കോഡ് ബ്ലോക്കുമാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ ചിറ്റൂര്‍ ബ്ലോക്ക് അതീവ ഗുരുതര മേഖലയിലും മലമ്പുഴ ഗുരുതര മേഖലയിലുമാണ്. രണ്ട് ബ്ലോക്കുകളിലുമായി 13 പഞ്ചായത്തുകളിലാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
ജലസംരക്ഷണവും മഴവെള്ളക്കൊയ്ത്തും പരമ്പരാഗത ജലാശയങ്ങളുടെ നവീകരണം, കുഴല്‍ക്കിണര്‍ റീചാര്‍ജ്ജിങ്, വാട്ടര്‍ഷെഡ് ഡെവലപ്‌മെന്റ്, വനവൽകരണം എന്നീ വിഭാഗങ്ങളിലുള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ചെക്ക് ഡാമുകള്‍, കുളങ്ങള്‍, കിടങ്ങുകള്‍ എന്നിവ സംരക്ഷിക്കുകയും മേല്‍ക്കൂരയിലെ ജലവും മറ്റ് രീതിയിലുള്ളതുമായ മഴവെള്ളവും റീചാര്‍ജ്ജ് ചെയ്യലുമാണ് പ്രധാന ജലസംരക്ഷണ മാര്‍ഗങ്ങളിലുള്‍പ്പെടുന്നത്. ഇതു സംബന്ധിച്ച് ഓരോ പഞ്ചായത്തുകളും നടപ്പിലാക്കുന്നതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സംസ്ഥാന മിഷന് നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















