Kerala

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐ എന്‍ ടി യു സി പ്രക്ഷോഭത്തിന്

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ആഗസ്റ്റ് 9 ന് എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഐഎന്‍ടിയുസി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. സംഘ പരിവാറിന്റെ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് ലേബര്‍ കോഡുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ രാജ്യദ്രോഹമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു

തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐ എന്‍ ടി യു സി പ്രക്ഷോഭത്തിന്
X

കൊച്ചി: തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെ ആഗസ്റ്റ് 2 ന് സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മാര്‍ച്ച് നടത്തുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്് ആര്‍.ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ആഗസ്റ്റ് 9 ന് എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഐഎന്‍ടിയുസി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. സംഘ പരിവാറിന്റെ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് ലേബര്‍ കോഡുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ രാജ്യദ്രോഹമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയിലേക്കും 14 ജില്ലാ കമ്മിറ്റികളിലേക്കും തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതിനായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജെ ജോസഫ് കണ്‍വീനറും സംസ്ഥാന ഭാരവാഹികളായ കെ സുരേന്ദ്രന്‍, തമ്പി കണ്ണാട്, കൃഷ്ണവേണി ശര്‍മ, അഡ്വ.സിറിയക് തോമസ് എന്നിവര്‍ അംഗങ്ങളുമായ ക്രെഡന്‍ഷ്യല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍ നടന്നു. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ജില്ലാ കമ്മിറ്റികളിലേക്കും മാര്‍ച്ചില്‍ സംസ്ഥാന കമ്മിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചാല്‍ പാര്‍ട്ടിയിലും തിരഞ്ഞെടുപ്പ് നടത്താവുന്നതേയുള്ളുവെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംഘടനയിലെ വിമത സ്വരത്തെ കുറിച്ചുള്ള ചോദ്യത്തിന് ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നും കോലാഹലങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമാകട്ടെയെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it