Kerala

'മഹാ' ചുഴലിക്കാറ്റ്: രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേനയുടെ മുന്നു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക്

ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രിടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍, നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നി കപ്പലുകളാണ് നാവിക സേന ലക്ഷ ദ്വീപിലേക്ക് അയക്കുന്നത്.ട്രൈ ടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍ ഇന്നു തന്നെ പുറപ്പെടും. ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നീ കപ്പലുകള്‍ നാളെ പുറപ്പെടും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയുമാണ് കപ്പലുകള്‍ പുറപ്പെടുന്നത്. ലക്ഷ ദ്വീപ് ഭരണകുടവുമായി യോജിച്ചാണ് നാവിക സേന രക്ഷാ പ്രവര്‍ത്തന നടപടികള്‍ നടത്തുക

മഹാ ചുഴലിക്കാറ്റ്:  രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേനയുടെ  മുന്നു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക്
X

കൊച്ചി: മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചുവരുന്ന സാഹചര്യത്തില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി മുന്നു കപ്പലുകള്‍ ലക്ഷദ്വീപിലേക്ക് അയക്കും.ലക്ഷദ്വീപിന്റെ ആവശ്യങ്ങള്‍ക്കായി നാവിക സേന വാടകയ്ക്ക് എടുത്തിരിക്കുന്ന ട്രൈ ടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍, നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎന്‍സ് സുനയന,ഐഎന്‍സ് മഗര്‍ എന്നി കപ്പലുകളാണ് നാവിക സേന ലക്ഷ ദ്വീപിലേക്ക് അയക്കുന്നത്.ട്രൈ ടണ്‍ ലിബര്‍ടി എന്ന ചരക്ക് കപ്പല്‍ ഇന്നു തന്നെ പുറപ്പെടും. ഐഎന്‍എസ് സുനയന,ഐഎന്‍എസ് മഗര്‍ എന്നീ കപ്പലുകള്‍ നാളെ പുറപ്പെടും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളോടെയുമാണ് കപ്പലുകള്‍ പുറപ്പെടുന്നത്.

ലക്ഷ ദ്വീപ് ഭരണകുടവുമായി യോജിച്ചാണ് നാവിക സേന രക്ഷാ പ്രവര്‍ത്തന നടപടികള്‍ നടത്തുക.മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടവുമായി കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ വിലയിരുത്തി.മഹാചുഴിക്കാറ്റ് ആഞ്ഞുവീശിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള എല്ലാ വിധ സംവിധാനങ്ങളും ഒരുക്കാന്‍ നാവിക സേനയക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികള്‍ അടക്കമുള്ളവ കപ്പലുകളില്‍ ഉറപ്പു വരുത്തണമെന്നും നാവിക സേനയ്്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കപ്പലുകള്‍ക്കെത്താന്‍ പറ്റാത്ത മേഖലകളിലേക്ക്് രക്ഷാ പ്രവര്‍ത്തനത്തിനാവശ്യമായ ബോട്ടുകള്‍ അടക്കം സജ്ജമാക്കാനും നാവിക സേനയക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Next Story

RELATED STORIES

Share it