Kerala

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ്:കോട്ടയം മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ച യുനിവേഴ്‌സിറ്റി യുനിയന്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

കോട്ടയം മുനിസിപ്പല്‍ സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ക്കയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. കേസ് പരിഗണിച്ച ഹൈക്കോടതി കോട്ടയം ജില്ലാ പോലിസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ചു.എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് ഒരു മാസത്തിനുള്ളില്‍ കോടതിയെ അറിയിക്കണം

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ്:കോട്ടയം മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ച യുനിവേഴ്‌സിറ്റി യുനിയന്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
X

കൊച്ചി : അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ച കോട്ടയം മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ച യുനിവേഴ്‌സിറ്റി യുനിയന്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു . എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് ഒരു മാസത്തിനുള്ളില്‍ കോടതിയെ അറിയിക്കണം.കോട്ടയം മുനിസിപ്പല്‍ സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ക്കയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ് . കേസ് പരിഗണിച്ച ഹൈക്കോടതി കോട്ടയം ജില്ലാ പോലിസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ചു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ എന്താണ് ഇത്ര താമസമെന്ന് കോടതി ആരാഞ്ഞു.കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോയെന്നും കോടതി ചോദിച്ചു .യുനിവേഴ്‌സിറ്റി കലോല്‍സവത്തിന്റെ ഭാഗമായി സ്ഥാപിച്ച അനുമതിയില്ലാത്ത ബോര്‍ഡുകള്‍ നീക്കിയതിനെ തുടര്‍ന്നാണ് യുനിയന്‍ നേതാക്കള്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഓഫിസില്‍ ഉപരോധിച്ചത് .കഴിഞ്ഞഫെബ്രുവരിയിലായിരുന്നു സംഭവം നടന്നത്. ഫ്്‌ളക്‌സ് നിയന്ത്രണത്തിന് ഹൈക്കോടതിയുടെ ഉത്തരവ നിലനില്‍ക്കെയാണ് യൂനിയന്‍ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it