Kerala

കേസുകള്‍ തീര്‍പ്പാക്കാനുള്ള കാലതാമസത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നത് അപരിഷ്‌കൃതം:മനുഷ്യാവകാശ കമ്മീഷന്‍

നിയമവ്യവസ്ഥയുടെ ശാപമായ കാലതാമസം ഒഴിവാക്കാന്‍ പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധി സഭകള്‍ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക പറഞ്ഞു. ഹൈദരാബാദിലും മധ്യപ്രദേശിലും വാളയാറിലും പ്രതികളെ പോലിസും ജനക്കൂട്ടവും കൈകാര്യം ചെയ്ത രീതി പരിഷ്‌ക്യത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരമാരു വ്യവസ്ഥ രാജ്യത്തെ എങ്ങോട്ട് നയിക്കുമെന്ന് പറയാനാവില്ല. കോടതി ശിക്ഷ വിധിക്കും മുമ്പ് ജനക്കൂട്ടം പ്രതികളെ ശിക്ഷിക്കുന്നതിനെ പാര്‍ലെമെന്റംഗങ്ങള്‍ പ്രകീര്‍ത്തിച്ചത് നിര്‍ഭാഗ്യകരമായി

കേസുകള്‍ തീര്‍പ്പാക്കാനുള്ള കാലതാമസത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നത് അപരിഷ്‌കൃതം:മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: കേസുകള്‍ തീര്‍പ്പാക്കാനുള്ള കാലതാമസത്തിന്റെയോ മറ്റോ പേരില്‍ ജനക്കൂട്ടവും പോലിസും പ്രതികളെ സ്വയം കൈകാര്യം ചെയ്യുന്നതും അവര്‍ക്ക് ആള്‍ക്കൂട്ടം പുഷ്പവ്യഷ്ടി നടത്തുന്നതും അപരിഷ്‌ക്യതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ആഗോള മനുഷ്യാവകാശ ദിനാചരണം ആലുവ ചൂണ്ടി ഭാരതമാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമവ്യവസ്ഥയുടെ ശാപമായ കാലതാമസം ഒഴിവാക്കാന്‍ പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധി സഭകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലും മധ്യപ്രദേശിലും വാളയാറിലും പ്രതികളെ പോലിസും ജനക്കൂട്ടവും കൈകാര്യം ചെയ്ത രീതി പരിഷ്‌ക്യത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു.

ഇത്തരമാരു വ്യവസ്ഥ രാജ്യത്തെ എങ്ങോട്ട് നയിക്കുമെന്ന് പറയാനാവില്ല. കോടതി ശിക്ഷ വിധിക്കും മുമ്പ് ജനക്കൂട്ടം പ്രതികളെ ശിക്ഷിക്കുന്നതിനെ പാര്‍ലെമെന്റംഗങ്ങള്‍ പ്രകീര്‍ത്തിച്ചത് നിര്‍ഭാഗ്യകരമായി. ഇത്തരം നടപടികള്‍ക്കെതിരെ യുവതലമുറ ചിന്തിക്കുകയും പ്രതികരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കോടതിക്ക് അല്ലാതെ മറ്റാര്‍ക്കും ശിക്ഷിക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശം. ജീവിക്കാനുള്ള അവകാശം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. അത് നിയമവ്യവസ്ഥ കൊണ്ട് ഇല്ലാതാക്കാനാവില്ല. മനുഷ്യാവകാശ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ ചില വകുപ്പുകള്‍ മനുഷ്യന്റെ അവകാശങ്ങളെ പൂര്‍ണമായി സംരക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.

വിശപ്പ് സഹിച്ചാലും മലയാളികള്‍ അനീതി സഹിക്കുകയില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക് തീര്‍ത്തും സുരക്ഷയില്ലാതായി. നിയമലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിക്കുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും കരുതലും കാവലുമായി നമുക്കൊപ്പം ഉള്ളതു കൊണ്ടാണ് അവകാശലംഘനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നത്. അനീതിക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജവം യുവജനങ്ങള്‍ക്കുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

മരിക്കാനുള്ള അവകാശവും സ്വകാര്യതക്കുള്ള അവകാശവും അടുത്ത കാലത്ത് സുപ്രീം കോടതി പാസാക്കിയ സുപ്രധാന ഉത്തരവുകളാണെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിയ ജസ്റ്റിസ് കെ എബ്രഹാം മാത്യു പറഞ്ഞു. അറിവാണ് ജനാധിപത്യത്തിന്റെ ഗുണം നിശ്ചയിക്കുന്നത്. ജനങ്ങള്‍ബോധവാന്‍മാരല്ലെങ്കില്‍ അവകാശത്തില്‍ കഴമ്പില്ലാതാവുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ജില്ലാ ജഡ്ജി പി എസ് ആന്റണി രചിച്ച മനുഷ്യാവകാശ സംരക്ഷണത്തെ കുറിച്ചുള്ള പുസ്തകം ജസ്റ്റിസ് ആന്റണി ഡൊമിനിക് ചടങ്ങില്‍ പ്രകാശനം ചെയ്തു. കമ്മീഷന്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് റാഫി, രജിസ്ട്രാര്‍ ജി എസ് ആശ, കമ്മീഷന്‍ എസ് പി വി എം സന്ദീപ്, ഭാരതമാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it