Kerala

വ്യവസായിയുടെ നഗ്നചിത്രമെടുത്ത് പണം തട്ടിയ സംഭവം: യുവതിയും സുഹൃത്തും പിടിയില്‍

മാമംഗലം സ്വദേശി ജൂലി ജൂലിയന്‍(37), സഹായിയും സുഹൃത്തുമായ കാക്കനാട് സ്വദേശി കൃഷ്ണകുമാര്‍(രഞ്ജീഷ്-33) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലിസ് പിടികൂടിയത്.കഴിഞ്ഞ 27 നാണ് സംഭവം നടന്നത്. കാക്കനാട് സീപോര്‍ട്ട്- എയര്‍ പോര്‍ട്ട് റോഡില്‍ മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാനെന്ന വ്യാജേന പ്രതികള്‍ വാടകയ്ക്കെടുത്ത വീട്ടില്‍ വച്ചായിരുന്നു സംഭവം. ദീര്‍ഘനാളായി അടുപ്പമുണ്ടായിരുന്ന വ്യവസായിയെയും ബന്ധുവിനെയും തന്ത്രപൂര്‍വം യുവതിയാണ് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവതിയും സഹായികളായെത്തിയ മറ്റ് മൂന്നുപേരും ചേര്‍ന്ന് വ്യവസായിയെ മര്‍ദിക്കുകയും നഗ്നനാക്കിയ ശേഷം യുവതിക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോയും എടുത്ത ശേഷം പണം തട്ടാന്‍ ശ്രമിച്ചതിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്

വ്യവസായിയുടെ നഗ്നചിത്രമെടുത്ത് പണം തട്ടിയ സംഭവം: യുവതിയും സുഹൃത്തും പിടിയില്‍
X

കൊച്ചി: യുവതിക്കൊപ്പം വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് പണം തട്ടിയെന്ന കേസില്‍ യുവതിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. മാമംഗലം സ്വദേശി ജൂലി ജൂലിയന്‍(37), സഹായിയും സുഹൃത്തുമായ കാക്കനാട് സ്വദേശി കൃഷ്ണകുമാര്‍(രഞ്ജീഷ്-33) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലിസ് പിടികൂടിയത്.കഴിഞ്ഞ 27 നാണ് സംഭവം നടന്നത്. കാക്കനാട് സീപോര്‍ട്ട്- എയര്‍ പോര്‍ട്ട് റോഡില്‍ മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാനെന്ന വ്യാജേന പ്രതികള്‍ വാടകയ്ക്കെടുത്ത വീട്ടില്‍ വച്ചായിരുന്നു സംഭവം. ദീര്‍ഘനാളായി അടുപ്പമുണ്ടായിരുന്ന വ്യവസായിയെയും ബന്ധുവിനെയും തന്ത്രപൂര്‍വം യുവതിയാണ് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവതിയും സഹായികളായെത്തിയ മറ്റ് മൂന്നുപേരും ചേര്‍ന്ന് വ്യവസായിയെ മര്‍ദിക്കുകയും നഗ്നനാക്കിയ ശേഷം യുവതിക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോയും എടുത്ത ശേഷം പണം തട്ടാന്‍ ശ്രമിച്ചതിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

കൃഷ്ണകുമാറിനെ കാക്കനാട് നിന്നും ജൂലി ജൂലിയനെ വൈറ്റില ബ്യൂട്ടി പാര്‍ലറില്‍ നിന്നുമാണ് പിടികൂടിയത്. വ്യവസായിയുടെ എടിഎം കാര്‍ഡും മൊബൈല്‍ ഫോണ്‍, കാര്‍ എന്നിവയും തട്ടിയെടുത്ത സംഘം വ്യവസായിയുടെ എ.ടി.എം അക്കൗണ്ടില്‍ നിന്നും പലതവണയായി അന്‍പതിനായിരം രൂപ എടുക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത് നല്‍കാതായതോടെ നഗ്ന ഫോട്ടോകള്‍ വ്യവസായിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇതോടെ ഗത്യന്തരമില്ലാതായ വ്യവസായി ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു

ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാനെന്ന വ്യാജേന വാടകയ്ക്കെടുത്ത വീട്ടില്‍ നിന്നും കെട്ടിട ഉടമയുടെ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, തുടങ്ങിയ ഗൃഹോപകരണങ്ങള്‍ മോഷണം നടത്തി വില്പന നടത്തിയ സംഭവത്തില്‍ കാക്കനാട് നിലംപതിഞ്ഞിമുഗള്‍ സ്വദേശിയുടെ പരാതിയും ജൂലിക്കെതിരേ നിലവിലുണ്ട്. വ്യവസായിയുടെ കാറും മൊബൈല്‍ ഫോണ്‍ വൈറ്റിലയില്‍ നിന്നും കാക്കനാട് വാടക വീട്ടില്‍ നിന്നും തട്ടിയെടുത്ത ഗൃഹോപകരണങ്ങള്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍നിന്നും പോലീസ് കണ്ടെത്തി.ഈ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ വലയിലാവുന്നത്.

Next Story

RELATED STORIES

Share it