Kerala

ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലയനം: അധ്യാപക സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിച്ച ശേഷം വേണമെന്ന് ഹൈക്കോടതി

കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ഒ ഷൗക്കത്തലി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സെക്ഷനുകളെ ബാധിക്കുന്ന റിപോട്ടാണ് നടപ്പാക്കുന്നതെന്ന ആശങ്ക നിലനില്‍ക്കേ അവരുടെ ഭാഗത്ത് നിന്നുള്ള ആശങ്ക പരിഗണിക്കണമെന്ന് ജസ്റ്റിസ് പി വി ആശ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലയനം: അധ്യാപക സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിച്ച ശേഷം വേണമെന്ന് ഹൈക്കോടതി
X

കൊച്ചി: ഹൈസ്‌കൂള്‍ -ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ലയനം ശുപാര്‍ശചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച അധ്യാപക സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിച്ച ശേഷം വേണമെന്ന് ഹൈക്കോടതി. ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സെക്ഷനുകളെ ബാധിക്കുന്ന റിപോട്ടാണ് നടപ്പാക്കുന്നതെന്ന ആശങ്ക നിലനില്‍ക്കേ അവരുടെ ഭാഗത്ത് നിന്നുള്ള ആശങ്ക പരിഗണിക്കണമെന്ന് ജസ്റ്റിസ് പി വി ആശ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മെയ് 28ന് ഇത് സംബന്ധിച്ച് അധ്യാപക സംഘടനകളുമായി സര്‍ക്കാര്‍ നടത്താനിരുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ഒ ഷൗക്കത്തലി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.അധ്യാപക സംഘടനകള്‍ നല്‍കിയ നിവേദനത്തിലെ ആശങ്കകള്‍ പരിഗണിക്കാതെയും പരിഹരിക്കാതെയും ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കരുതെന്നായിരുന്നു ഹരജിയിലെ ആവശ്യം. ആശങ്കകള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഹരജിക്കാരുടെ ആശങ്ക മാത്രമാണിതെന്നും അടിസ്ഥാനമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഈ വാദം തള്ളി

Next Story

RELATED STORIES

Share it