Kerala

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്

ഒരാഴ്ച്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് പ്രമേയം തയ്യാറാക്കി കോടതിയെ അറിയിക്കണമെന്ന് ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഭരണസമിതി തിരഞ്ഞെടുപ്പ് നത്താനുള്ള ജനുവരി ആറിലെ വിധി പുനപ്പരിശോധിക്കാന്‍ ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്
X

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ച്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് പ്രമേയം തയ്യാറാക്കി കോടതിയെ അറിയിക്കണമെന്ന് ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഭരണസമിതി തിരഞ്ഞെടുപ്പ് നത്താനുള്ള ജനുവരി ആറിലെ വിധി പുനപ്പരിശോധിക്കാന്‍ ജില്ലാ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നടത്താനും രണ്ടാഴ്ചക്കകം പ്രമേയം തയ്യാറാക്കി സഹകരണ ഇലക്ഷന്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണമെന്നുമായിരുന്നു ജനുവരി ആറിന് കോടതി ഉത്തരവിട്ടിരുന്നത്.

ഈ വിധിയില്‍ നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഇടക്കാല ഉത്തരവിലൂടെ തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി വീണ്ടും നിര്‍ദേശം നല്‍കിയത്. 2017 ഏപ്രില്‍ മുതല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ് നിലവിലുള്ളത്. കാലാവധി കഴിഞ്ഞതിനെതുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.ഓര്‍ഡിന്‍സിലൂടെ സഹകരണ രജിസ്ട്രാര്‍ക്ക് ആര്‍ബിഐ അനുമതിയോടെ നിര്‍ബന്ധപൂര്‍വം ജില്ലാ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് അധികാരവും നല്‍കി. ഈ ഓര്‍ഡിനന്‍സും കഴിഞ്ഞ ദിവസം ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് റദ്ദ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it