Kerala

ജേക്കബ് വടക്കുംഞ്ചേരിക്കെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് വടക്കുംഞ്ചേരി സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്

ജേക്കബ് വടക്കുംഞ്ചേരിക്കെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: ജേക്കബ് വടക്കുംഞ്ചേരിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചാരണം നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. 2018ല്‍ പ്രളയത്തിന് ശേഷം എലിപ്പനി തടയുന്നതിന് പ്രതിരോധ മരുന്നായ 'ഡോക്‌സിസൈക്ളിന്‍' കഴിക്കാന്‍ ആരോഗൃ വകുപ്പ് വ്യാപകമായ ബോധവല്‍ക്കരണം നടത്തിയിരുന്നു.

ഡോക്‌സിസൈക്ളിന്‍ അപകടകരമായ മരുന്നാണെന്നും കഴിക്കരുതെന്നും വടക്കുംഞ്ചേരി ഫേസ് ബുക്കില്‍ സന്ദേശങ്ങളും വീഡിയോയും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിരുത്സാഹപ്പെടുത്തിയെന്നാണ് കേസ്. ജേക്കബ് വടക്കുംഞ്ചേരി അലോപ്പതി ഡോക്ടറല്ലെന്നും അലോപ്പതി മരുന്നിനെക്കുറിച്ച് ആധികാരികമായി പറയാന്‍ യോഗ്യതയുള്ള ആളല്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ വാദം കണക്കിലെടുത്ത കോടതി വടക്കുംഞ്ചേരിയുടെ ഹരജി തള്ളി. വടക്കുംചേരി വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടറാണ് പോലിസിന് പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it