ഹൈക്കോടതിയില്‍ ജോലി വാഗ് ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍

ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്ക് ജോലി വാഗ് ദാനം നടത്തി പണം തട്ടിയ ചേര്‍ത്തല സ്വദേശിനി ആശാ അനില്‍ കുമാറാണ് പിടിയിലായത്. ഹൈക്കോടതി വിജിലന്‍സ് നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് ആശ പിടിയിലായത്

ഹൈക്കോടതിയില്‍ ജോലി വാഗ് ദാനം ചെയ്ത് പണം തട്ടിയ  യുവതി പിടിയില്‍

കൊച്ചി: ഹൈക്കോടതിയില്‍ ജോലി വാഗ് ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവതി പോലിസ് പിടിയില്‍.ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്ക് ജോലി വാഗ് ദാനംനടത്തി പണം തട്ടിയ ചേര്‍ത്തല സ്വദേശിനി ആശാ അനില്‍ കുമാറാണ് പിടിയിലായത്. ഹൈക്കോടതി വിജിലന്‍സ് നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് ആശ പിടിയിലായത്. നിയമനത്തിനായി രണ്ടു പേരില്‍ നിന്ന് ഒമ്പതു ലക്ഷം വീതം ഇവര്‍ തട്ടിയതായും പറയുന്നു. വര്‍ഷങ്ങളായി എറണാകുളം ജില്ലാ കോടതികള്‍ കേന്ദ്രീകരിച്ച് അഭിഭാഷകര്‍ക്കായി കേസുകള്‍ കാന്‍വാസ് ചെയ്യുന്ന വ്യക്തിയാണ് ആശ അനില്‍കുമാറെന്നാണ് പറയുന്നത്. കോടതികളുമായുള്ള ബന്ധം വെച്ചുകൊണ്ടാണ് ഇവര്‍ തട്ടിപ്പിന് ശ്രമിച്ചത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top