Kerala

ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി

ദേശീയ പാതകളുടെ വികസനം രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ അനാവശ്യമായി ഇടപെടില്ലെന്നും ദേശീയ പാത വികസനം വിവിധ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു

ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. ദേശീയപാത അതോറിറ്റിയുടെ കൊല്ലം ജില്ലയിലെ സ്ഥലമേറ്റെടുക്കലിനെതിരെ ബാലകൃഷ്ണപിള്ള, മോഹന്‍ലാല്‍, ലളിതകുമാരി, വിക്രമന്‍പിള്ള, ശ്രീലത എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണമുണ്ടായത്. ദേശീയ പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തണം, സ്ഥലമേറ്റെടുക്കല്‍ നടത്തരുത് തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹരജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.

കുടുംബപരമായ സ്വത്തുക്കള്‍ മാത്രമല്ല, ആരാധനാലയങ്ങള്‍ കൂടി സ്ഥലമേറ്റെടുക്കുമ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.ശ്രീകുമാരന്‍ തമ്പിയുടെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നുവെന്ന വരികള്‍ കോടതി ഉദ്ധരിച്ചു. ഈ വാക്കുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം കൃത്യമായി പറയാനാവില്ലെങ്കിലും ദൈവം സര്‍വ വ്യാപിയാണെന്നും ദേശീയപാതയുടെ വികനത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ ദൈവം ക്ഷമിക്കുമെന്നും പറഞ്ഞ കോടതി സ്ഥലമേറ്റെടുക്കല്‍ നടപടികളില്‍ ഇടപെടാനാവില്ലെന്നും വ്യക്തമാക്കി.

ദേശീയ പാതകളുടെ വികസനം രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു.ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ അനാവശ്യമായി ഇടപെടില്ലെന്നും ദേശീയ പാത വികസനം വിവിധ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it