Kerala

ഹൈക്കോടതിയില്‍ ഹരജികളും സത്യവാങ്മൂലവും ഇനിമുതല്‍ എ ഫോര്‍ പേപ്പറുകളില്‍ സമര്‍പ്പിക്കാം

ഹരജികളും സത്യവാങ്മൂലവും ഇനിമുതല്‍ എ ഫോര്‍ പേപ്പറുകളില്‍ സമര്‍പ്പിക്കാമെന്നു വിജ്ഞാപനത്തില്‍ പറയുന്നു. ഹരജികള്‍ സമര്‍പ്പിക്കുമ്പോള്‍ പേപ്പറിന്റെ ഇരുവശങ്ങളും പ്രിന്റ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. നിലവില്‍ ലീഗല്‍ സൈസ് പേപ്പറുകളിലാണ് ഹരജികളും മറ്റും സമര്‍പ്പിച്ചിരുന്നത്. വിജ്ഞാപനം പുറത്തിറങ്ങിയതോടെ ലീഗല്‍ പേപ്പറുകളുടെ ഉപയോഗം ഇനിയുണ്ടാവില്ല.

ഹൈക്കോടതിയില്‍ ഹരജികളും സത്യവാങ്മൂലവും ഇനിമുതല്‍ എ ഫോര്‍ പേപ്പറുകളില്‍ സമര്‍പ്പിക്കാം
X

കൊച്ചി: ഹൈക്കോടതിയില്‍ ഇനി മുതല്‍ ഹരജികളും സത്യവാങ്മൂലവുംഎ ഫോര്‍ പേപ്പറുകളില്‍ സമര്‍പ്പിക്കാം.കോടതിയില്‍ സമര്‍പ്പിക്കുന്ന പേപ്പറുകളുടെ എണ്ണം കുറയ്ക്കണമെന്നു നിര്‍ദ്ദേശിച്ചു പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹരജികളും സത്യവാങ്മൂലവും ഇനിമുതല്‍ എ ഫോര്‍ പേപ്പറുകളില്‍ സമര്‍പ്പിക്കാമെന്നു വിജ്ഞാപനത്തില്‍ പറയുന്നു. ഹരജികള്‍ സമര്‍പ്പിക്കുമ്പോള്‍ പേപ്പറിന്റെ ഇരുവശങ്ങളും പ്രിന്റ് ചെയ്തു ഉപയോഗിക്കാവുന്നതാണ്. നിലവില്‍ ലീഗല്‍ സൈസ് പേപ്പറുകളിലാണ് ഹരജികളും മറ്റും സമര്‍പ്പിച്ചിരുന്നത്. വിജ്ഞാപനം പുറത്തിറങ്ങിയതോടെ ലീഗല്‍ പേപ്പറുകളുടെ ഉപയോഗം ഇനിയുണ്ടാവില്ല.

ഇരുവശങ്ങളിലും പ്രിന്റ് ചെയ്യുന്നതോടെ ഉപയോഗിക്കുന്ന പേപ്പറുകളുടെ എണ്ണം കുറയുകയും ചെയ്യും.ഫയലിംഗിന്റെ പേപ്പര്‍ ചിലവും ഗണ്യമായി കുറയും. നേരത്തെ തന്നെ സുപ്രീം കോടതിയില്‍ ഈ നിര്‍ദേശം നടപ്പിലാക്കിയിട്ടുണ്ട്. അഭിഭാഷക സമൂഹത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെനീക്കം. ലീഗല്‍ സൈസ് പേപ്പറിന് വന്നിരുന്ന ദൗര്‍ലഭ്യം ഇനി അഭിഭാഷകര്‍ക്ക് ബുദ്ധിമുട്ടാകില്ല. കേരളത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നും വരുന്ന രേഖകള്‍ തെറ്റുകള്‍ ഇല്ലാതെ ഹാജരാക്കാനും കഴിയും.ഹൈക്കോടതി ഇ-കമ്മിറ്റിയാണ് മാറ്റത്തിനുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. നവംബര്‍ രണ്ട് മുതല്‍ ഈ വിജ്ഞാപന പ്രകാരം നടപടിക്രമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നു ഹൈക്കോടതി രജിസ്റ്റാര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it