Kerala

ഹൈകോടതി ഗവണ്‍മെന്റ് പ്ലീഡറുടെ ലാപ്‌ടോപ് മോഷ്ടിച്ച പ്രതി പിടിയില്‍

പൂച്ചാക്കല്‍ അഞ്ചു കണ്ടം ജംഗ്ഷനു സമീപം താമസിക്കുന്ന ഒലങ്കോ എന്ന് വിളിക്കുന്ന സലിം (27) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസം മുന്‍പ് കലൂര്‍ മണപ്പാട്ടിപ്പറമ്പിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ ബാഗ് മോഷ്ടിച്ചത്. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുള്ള സെക്യൂരിറ്റി റൂമില്‍ ബാഗ് വെച്ചതിനുശേഷം അകത്തു കടന്ന സമയത്താണ് ഇയാള്‍ തന്ത്രത്തില്‍ ബാഗ് കൈക്കലാക്കിയത് സിസിടിവി ഉള്ള കാര്യം അറിയാമായിരുന്നതിനാല്‍ മുഖം മറച്ചാണ മോഷ്ടാവ് വന്നത്.

ഹൈകോടതി ഗവണ്‍മെന്റ് പ്ലീഡറുടെ ലാപ്‌ടോപ് മോഷ്ടിച്ച പ്രതി പിടിയില്‍
X

കൊച്ചി: ഹൈകോടതിയിലെ ഗവണ്‍മെന്റ്് പ്ലീഡറുടെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയില്‍.പൂച്ചാക്കല്‍ അഞ്ചു കണ്ടം ജംഗ്ഷനു സമീപം താമസിക്കുന്ന ഒലങ്കോ എന്ന് വിളിക്കുന്ന സലിം (27) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസം മുന്‍പ് കലൂര്‍ മണപ്പാട്ടിപ്പറമ്പിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ ബാഗ് മോഷ്ടിച്ചത്. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുള്ള സെക്യൂരിറ്റി റൂമില്‍ ബാഗ് വെച്ചതിനുശേഷം അകത്തു കടന്ന സമയത്താണ് ഇയാള്‍ തന്ത്രത്തില്‍ ബാഗ് കൈക്കലാക്കിയത് സിസിടിവി ഉള്ള കാര്യം അറിയാമായിരുന്നതിനാല്‍ മുഖം മറച്ചാണ മോഷ്ടാവ് വന്നത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വഷണത്തില്‍ എസ്ആര്‍എം റോഡിലുള്ള ആക്രിക്കടയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന പ്രതിയെ കുറിച്ചുള്ള സൂചനകള്‍ പോലിസിന് കിട്ടിയെങ്കിലും പല സ്ഥലങ്ങളിലും കറങ്ങി നടന്ന ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് കടലില്‍ മീന്‍ പിടിക്കുന്നതിനായി ബോട്ടില്‍ പോയ വിവരം ലഭിച്ച പോലിസ് ഇയാള്‍ തിരികെ വരുന്നതിനായി കാത്തിരിക്കുകയായിരുന്നു ഇതിനിടയില്‍ തിരികെയെത്തിയ ഇയാള്‍ നാട്ടില്‍ പലരുടെ അടുത്തും ലാപ്‌ടോപ്പ് വില്‍ക്കാന്‍ സമീപിച്ചിരുന്നതായി പോലിസിന് വിവരം കിട്ടി. ഹൈകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന പല പ്രമാദമായ കേസുകളുടെയും വിവരങ്ങള്‍ ഈ ലാപ്‌ടോപ്പില്‍ ആയിരുന്നതിനാല്‍ എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടണമെന്നുള്ള ഡിസിപി പൂങ്കുഴലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എറണാകുളം നോര്‍ത്ത് എസ് എച്ച് ഒ സിബി ടോം, എസ് ഐ അനസ്, എഎസ് ഐ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ്, മട്ടാഞ്ചേരി പോലിസ് സ്റ്റേഷനിലെ സിപിഒ സി കെ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വില്‍പന നടത്തിയ ലാപ്‌ടോപ്പ് പോലീസ് കണ്ടെടുത്തു. അതില്‍ നിന്നും വിവരങ്ങള്‍ ഒന്നും നഷ്ട്ടപെട്ടിട്ടില്ലായിരുന്നു പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനിലും പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലും അടിപിടി കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it