Kerala

കലക്ടറുടെ നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ നടത്തിയ ബ്രേക്ക് ത്രൂ വിജയം; എറണാകുളത്തെ വെളളക്കെട്ടിന് ആശ്വാസം

നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തിടെ ഡിഎം ആക്ട് പ്രകാരമായിരുന്നു പ്രവര്‍ത്തനങ്ങള്‍.ഏകദേശം 4 മണിക്കൂര്‍ കൊണ്ട് 2800 ഇല്‍ പരം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും നിരവധി പൊതുജനങ്ങളും ഇതില്‍ പങ്കെടുത്താണ് വിജയിപ്പിച്ചത്

കലക്ടറുടെ നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ നടത്തിയ ബ്രേക്ക് ത്രൂ വിജയം; എറണാകുളത്തെ വെളളക്കെട്ടിന് ആശ്വാസം
X

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം നഗരത്തെ മുക്കിയ വെള്ളക്കെട്ടിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അര്‍ധ രാത്രിയില്‍ നടത്തിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന നടപടിയിലൂടെ താല്‍ക്കാലിക ആശ്വാസം.ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്കൂറോളം നിര്‍ത്താതെ പെയ്ത് തീവ്രമഴയെ തുടര്‍ന്നാണ് എറണാകുളം നഗരം നവെള്ളത്തിലായത്. പ്രധാന റോഡുകളും ഇടറോടുകളും വെള്ളത്തില്‍ മുങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു.കലൂര്‍ സബ്‌സറ്റേഷനും വെള്ളത്തിലായതോടെ ഇന്നലെ രാവിലെ മുതല്‍ തന്നെ വൈദ്യുതി വിതരണവും നിലച്ചു.തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ പമ്പു വെച്ച് വെള്ളം പമ്പു ചെയ്തു കളായന്‍ ആരംഭിച്ചുവെങ്കിലും ജലനിരപ്പില്‍ കാര്യമായ മാറ്റം സംഭവിച്ചില്ല.


വൈദ്യുതി വിതരണം നിലച്ചത് പുനസ്ഥാപിക്കാന്‍ കഴിയാതെ വന്നതോടെ നഗരത്തിന്റെ ഒരു മേഖല മുഴുവന്‍ ഇരുട്ടിലായി ഇതോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ എസ് സുഹാസ് പോലിസ്,ഫയര്‍ഫോഴ്‌സ്. റവന്യു അടക്കം ഉന്നത ഉദ്യാസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് വെള്ളക്കെട്ട് നീക്കാനും വൈദ്യുതി പുനസ്ഥാപിക്കാനുമായി രാത്രി പത്തോടെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയാരംഭിച്ചത്.വെള്ളം ഒഴുകിപോകാന്‍ തടസം നിന്ന അനധികൃത കൈയേറ്റങ്ങള്‍ അടക്കം പലയിടത്തും പൊളിച്ചു നീക്കി.നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തിടെ ഡിഎം ആക്ട് പ്രകാരമായിരുന്നു പ്രവര്‍ത്തനങ്ങള്‍ . ഏകദേശം 4 മണിക്കൂര്‍ കൊണ്ട് 2800 ഇല്‍ പരം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും നിരവധി പൊതുജനങ്ങളും ഇതില്‍ പങ്കെടുത്താണ് വിജയിപ്പിച്ചത് .


സ്റ്റേഡിയം ലിങ്ക് റോഡിലെ വെള്ളക്കെട്ട് ഒഴുകി പോകുവാന്‍ വേണ്ടിയുള്ള 2 ബണ്ടുകള്‍ തുറന്നെങ്കിലും നീരൊഴുക്ക് കുറവാണ് എങ്കിലും ഇന്ന് ഉച്ചയക്ക് മുമ്പായി ഈ വെള്ളം പൂര്‍ണമായു്േ ഒഴുകിപ്പോകും എന്നാണ് പ്രതീക്ഷ.വൈദ്യുതി വിതരണം നിലച്ച പ്രദേശങ്ങളില്‍ ഇന്നലെ രാത്രി 10.30 ഓടെ വൈദ്യുതി പുനസ്ഥാപിച്ചു.ഇന്ന് വൈകുന്നേരം ആറുമണിക്ക് അവലോകന യോഗം ചേര്‍ന്നതിനുശേഷം ഇന്നത്തെ സാഹചര്യം കൂടി വിലയിരുത്തി വേണ്ടി വന്നാല്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രും തുടരുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.ഇതൊരു സ്ഥിരം സംവിധാനമല്ലെന്നും ജനങ്ങളെ സഹായിക്കാന്‍ അടിയന്തിരഘട്ടത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം നടത്തിയ പ്രവര്‍ത്തനം ആണെന്നും കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it