Kerala

കനത്ത മഴ: എറണാകുളത്ത് 48 ക്യാംപുകള്‍ തുറന്നു

ആലുവ,കണയന്നൂര്‍,കൊച്ചി,കോതമംഗലം,കുന്നത്ത്‌നാട്,മൂവാറ്റുപുഴ,പറവൂര്‍ താലുക്കുകളിലായി 48 ക്യാംപുകളാണ് എറണാകുളം ജില്ലയില്‍ തുറന്നിരിക്കുന്നത്.389 കുടുംബങ്ങളില്‍ നിന്നായി 1044 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയിരിക്കുന്നത്

കനത്ത മഴ: എറണാകുളത്ത് 48 ക്യാംപുകള്‍ തുറന്നു
X

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.ആലുവ,കണയന്നൂര്‍,കൊച്ചി,കോതമംഗലം,കുന്നത്ത്‌നാട്,മൂവാറ്റുപുഴ,പറവൂര്‍ താലുക്കുകളിലായി 48 ക്യാംപുകളാണ് എറണാകുളം ജില്ലയില്‍ തുറന്നിരിക്കുന്നത്.389 കുടുംബങ്ങളില്‍ നിന്നായി 1044 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയിരിക്കുന്നത്.

പറവൂരിലും കണയന്നൂരിലുമാണ് ഏറ്റവും അധികം ക്യാംപുകള്‍ ഉള്ളത്.പറവൂരില്‍ 16 ഉം കണയന്നൂരില്‍ 10 ക്യാംപുകളാണ് തുറന്നിരിക്കുന്നത്.ആലുവ-ഏഴ്,കൊച്ചി-രണ്ട്,കോതമംഗലം-ഏഴ്,കുന്നത്ത് നാട്-രണ്ട്,മൂവാറ്റുപുഴ-നാല് എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്.നാല് കാറ്റഗറികളിലാണ് ക്യാംപുകള്‍,പൊതു ക്യാംപ്,60 വയസിനു മുകളിലുള്ളവര്‍ക്കുള്ള ക്യാപ്,ക്വാറന്റൈനില്‍ കഴിയന്നവര്‍ക്കുളള ക്യാംപ്,രോഗലക്ഷണമുള്ളവര്‍ക്കുള്ള ക്യാപ് എന്നിങ്ങനെയാണ് കാറ്റഗറികള്‍.

Next Story

RELATED STORIES

Share it