അവധിയിലുള്ള ഡോക്ടര്‍മാര്‍ക്ക് മന്ത്രിയുടെ അന്ത്യശാസനം: 15നകം സര്‍വീസില്‍ തിരികെ പ്രവേശിച്ചിരിക്കണം
ഇത്തരത്തില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ ജനുവരി 15നകം ബന്ധപ്പെട്ട ജോലിയില്‍ പുനപ്രവേശിച്ചിരിക്കണം. അല്ലാത്ത പക്ഷം ഇവര്‍ക്കുനേരെ പിരിച്ച് വിടല്‍ അടക്കമുള്ള അച്ചടക്ക നടപടിയുണ്ടാവുമെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ ദീര്‍ഘകാലമായി അനധികൃത അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അന്ത്യശാസനം. ഇത്തരത്തില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ ജനുവരി 15നകം ബന്ധപ്പെട്ട ജോലിയില്‍ പുനപ്രവേശിച്ചിരിക്കണം. അല്ലാത്ത പക്ഷം ഇവര്‍ക്കുനേരെ പിരിച്ച് വിടല്‍ അടക്കമുള്ള അച്ചടക്ക നടപടിയുണ്ടാവുമെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ആരോഗ്യ വകുപ്പിന്റെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. അതിനിടെ, ദീര്‍ഘകാല അവധിയില്‍ പോയവര്‍ ബന്ധപ്പെട്ട സേവനങ്ങളിലേക്ക് പുനര്‍ പ്രവേശിക്കുമ്പോള്‍ ബോണ്ട് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ബാധകമാക്കാന്‍ തീരുമാനിച്ചതായും റിപോര്‍ട്ടുണ്ട്.
ജനുവരി 15ന് ശേഷവും അവധിയില്‍ തുടരുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിലെ ഓരോ വിഭാഗത്തിലെയും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ പട്ടിക ജനുവരി 31നകം വകുപ്പ് തലവന്മാര് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ 15ന് ശേഷവും അവധിയില്‍ തുടരുന്നവരെ പിരിച്ചുവിടാനാണ് തീരുമാനം.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ പുറത്താക്കിയതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് വീണ്ടും നടപടിക്കൊരുങ്ങുന്നത്. ഡോക്ടര്‍മാരും ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാരും അനധികൃതമായി അവധിയില്‍ തുടരുന്നത് ചികില്‍സയെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് വകുപ്പ് നടപടി കര്‍ശനമാക്കുന്നത്
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT