Kerala

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

നോട്ടീസ് കിട്ടിയശേഷം സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
X

കൊച്ചി: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. മാനേജിങ് ഡയറക്ടര്‍ക്ക് എന്താണ് പണിയെന്നും കസേരയിലിരുന്നു എന്താണ് ചെയ്യുന്നതെന്നും കോടതി ആരാഞ്ഞു . തൊഴിലാളികളുടെ പണിമുടക്ക് നോട്ടിസ് അനുരഞ്ജന ചര്‍ച്ചക്കായി ലേബര്‍ കമ്മീഷ്ണര്‍ക്ക് കൈമാറിയില്ലന്ന് കെഎസ്ആര്‍ടിസി തന്നെ അറിയിച്ചപ്പോഴാണ് തച്ചങ്കരി എന്തെടുക്കുകയാണന്ന് കോടതി ചോദിച്ചത്. നോട്ടീസ് കിട്ടിയശേഷം സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു മറുപടിയായാണ് നോട്ടീസ് ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറിയിട്ടില്ലന്ന് കോര്‍പ്പറേഷന്‍ തന്നെ അറിയിച്ചത്. മകരവിളക്ക് തിരക്കും ഹര്‍ത്താലും കാരണമാണ് നോട്ടീസ് കൈമാറാന്‍ വൈകിയതെന്നായിരുന്നു കോര്‍പ്പറേഷന്റെ മറുപടി. ജീവനക്കാര്‍ക്ക് കുടിശിക നല്‍കിയെന്നും അവര്‍ പുതിയ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കോര്‍പറേഷന്‍ അറിയിച്ചു. അടുത്ത ആഴ്ച ചര്‍ച്ചയുണ്ടെന്ന് സര്‍ക്കാരും വ്യക്തമാക്കി.




Next Story

RELATED STORIES

Share it