Kerala

കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം; കണ്ണീര്‍ വാതകം പ്രയോഗിച്ചു

ഈസമയം ശബരിമല കര്‍മസമിതിയുടെ പ്രതിഷേധവും മറുവശത്തുകൂടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധവുമെത്തിയപ്പോള്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി.

കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം; കണ്ണീര്‍ വാതകം പ്രയോഗിച്ചു
X


കോഴിക്കോട്: ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം. വ്യാപാരികള്‍ കടകള്‍ തുറന്ന വിവരമറിഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെത്തി അടപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കടകള്‍ തുറക്കാന്‍ പോലിസ് സംരക്ഷണം നല്‍കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഈസമയം ശബരിമല കര്‍മസമിതിയുടെ പ്രതിഷേധവും മറുവശത്തുകൂടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധവുമെത്തിയപ്പോള്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇതോടെയാണ് ഇരുവിഭാഗത്തെയും വിരട്ടിയോടിക്കാന്‍ പോലിസ് രണ്ടു തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തുറന്ന കടകള്‍ സംഘര്‍ഷാവസ്ഥ കാരണം വീണ്ടും അടച്ചു. കനത്ത പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്ണൂരില്‍ ചിലയിടങ്ങളില്‍ അക്രമമുണ്ടായി. ജില്ലാ ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് രക്തം നല്‍കാന്‍ പോവുകയായിരുന്ന കാറിന്റെ ചില്ല് തകര്‍ത്തു. സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തണല്‍ വീട് എന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. നഗരത്തില്‍ അക്രമം നടത്തിയ 12 പേരെ അറസ്റ്റ് ചെയ്തു.




Next Story

RELATED STORIES

Share it