Kerala

ജയിലിലെ സുരക്ഷയ്ക്കായി സ്കോർപ്പിയോൺ സംഘവും മൊബൈൽ ജാമറും

ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ട്. അതുകൊണ്ടാണ് പരിശോധന ക‌‌‌‌ർശനമാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ജയിലിലെ സുരക്ഷയ്ക്കായി സ്കോർപ്പിയോൺ സംഘവും മൊബൈൽ ജാമറും
X

തിരുവനന്തപുരം: ജയിൽ ​ഗേറ്റുകളിൽ സുരക്ഷക്കായി സ്കോ‌‌ർപ്പിയോൺ സംഘത്തെ നിയോ​ഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജയിലുകൾ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ സി ജോസഫിന്‍റെ സബ്മിഷന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ട്. അതുകൊണ്ടാണ് പരിശോധന ക‌‌‌‌ർശനമാക്കിയത്. ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചില തടവുകാരെ ജയിൽ മാറ്റിയിട്ടുണ്ട്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥ‌ർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പ്രതികളുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു. കണ്ണൂർ ജയിലിൽ നിന്ന് മാത്രം 25 ലേറെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവയും പിടിച്ചിരുന്നു. ടി പി വധക്കേസ് പ്രതികൾ ഉൾപ്പടെയുള്ളവരുടെ കൈയിൽ നിന്നാണ് ഫോണുകൾ പിടിച്ചെടുത്തത്.

Next Story

RELATED STORIES

Share it