Kerala

സേഫ് ലോക്കര്‍ കുത്തി തുറന്നു നേഴ്‌സിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരനും സഹായിയും പിടിയില്‍

ഐസിയുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൂത്താട്ടുകുളം സ്വദേശിനി നിഷാമോളുടെ രണ്ടു പവന്‍ വരുന്ന സ്വര്‍ണ വളകള്‍ മോഷ്ടിച്ചെടുത്തു വില്‍പ്പന നടത്തിയ സംഭവത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനായ കളമശ്ശേരി എച്ച്എംടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് അന്‍സാര്‍ (30), സഹായിയും ഓട്ടോ ഡ്രൈവറുമായ എളമക്കര പുതുക്കുളങ്ങര വീട്ടില്‍ അരവിന്ദന്‍ (43) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്

സേഫ് ലോക്കര്‍ കുത്തി തുറന്നു നേഴ്‌സിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരനും സഹായിയും പിടിയില്‍
X

കൊച്ചി:എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഐസിയുവില്‍ ഡ്യൂട്ടി ചെയ്യുന്ന നഴ്‌സുമാരുടെ വസ്ത്രം മാറുന്ന മുറിയിലെ ലോക്കര്‍ കുത്തിത്തുറന്ന് നേഴ്്‌സിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരനും സഹായിയായ ഓട്ടോ ഡ്രൈവറും പിടിയില്‍.ഐസിയുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൂത്താട്ടുകുളം സ്വദേശിനി നിഷാമോളുടെ രണ്ടു പവന്‍ വരുന്ന സ്വര്‍ണ വളകള്‍ മോഷ്ടിച്ചെടുത്തു വില്‍പ്പന നടത്തിയ സംഭവത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനായ കളമശ്ശേരി എച്ച്എംടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് അന്‍സാര്‍ (30), സഹായിയും ഓട്ടോ ഡ്രൈവറുമായ എളമക്കര പുതുക്കുളങ്ങര വീട്ടില്‍ അരവിന്ദന്‍ (43) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്.

ഈ മാസം 17 ന് ആശുപത്രിയിലെ സെക്യൂരിറ്റി ഡ്യൂട്ടി പുതിയ ഏജന്‍സി യെ ഏല്‍പ്പിച്ചിരുന്നു. ഇവരുടെ ടീമില്‍ അന്നേ ദിവസം നൈറ്റ് ഡ്യൂട്ടിക്കായി എത്തിയ അന്‍സാറിന് ഐസിയു വിന്റെ മുന്‍പില്‍ ആയിരുന്നു ഡ്യൂട്ടി. അവിടെ ഡ്യൂട്ടിയില്‍ ഉള്ള നഴ്‌സുമാര്‍ക്ക് ആഭരണങ്ങളും മൊബൈല്‍ ഫോണും അനുവദിക്കാത്തതിനാല്‍ അവ ലോക്കറില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇത് മനസ്സിലാക്കിയ അന്‍സാര്‍ രാത്രി 12 മണിയോടെ മുറിയുടെ അകത്തു കയറി ലോക്കര്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല ഒടുവില്‍ താഴത്തെ ഒരു ലോക്കര്‍ തുറക്കുകയും അതില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നും രണ്ട് പവന്‍ വളയെടുത്തു പുറത്ത് കടക്കുകയും തുടര്‍ന്ന് യൂനിഫോം മാറ്റി പുറത്ത് കടന്ന് അവിടെ കാത്തു നിന്നിരുന്ന അരവിന്ദന്റെ ഓട്ടോയില്‍ കയറി പോവുകയും ചെയ്തു. ഇത് പിറ്റേദിവസം പോണക്കരയിലുള്ള ഒരു ജ്വല്ലറിയില്‍ വില്‍ക്കുകയും ചെയ്തു

.പിറ്റേന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞു തിരികെ പോകാന്‍ നേരം പരാതിക്കാരി ബാഗ് നോക്കിയപ്പോള്‍ രണ്ട് വളകള്‍ നഷ്ടപ്പെട്ടതായി കണ്ടു. സംശയം തോന്നി സിസിടി പരിശോധിച്ചപ്പോള്‍ സെക്യൂരിറ്റിക്കാരന്‍ നേഴ്‌സുമാര്‍ ഡ്രസ്സ് മാറുന്ന മുറിയില്‍ കയറിയതായി കണ്ടു. തുടര്‍ന്ന് നിഷാമോള്‍ നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് എസ് ഐ അനസ്, എസ് ഐ ജബ്ബാര്‍, സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ,ഗിരീഷ് ബാബു,സിപിഒ മാരായ രാജേഷ്, അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ വില്‍പ്പന നടത്തിയ ആഭരണങ്ങള്‍ പോലിസ് കണ്ടെടുത്തു.

Next Story

RELATED STORIES

Share it