നിയമ വിരുദ്ധ സ്വര്‍ണക്കടത്ത് അപകടകരമായ തോതില്‍ ഉയര്‍ന്നുവെന്ന് ഡിആര്‍ ഐ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ ആരോപണ വിധേയനായ അഡ്വ.ബിജു മനോഹര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ വിശദീകരണത്തിലാണ് ഡിആര്‍ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വര്‍ണക്കടത്ത് വഴി കള്ളപ്പണമുണ്ടാവുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വര്‍ണ കടത്ത് ഭീഷണിയിലാക്കിയിരിക്കുകയാണെന്നും ഡിആര്‍ ഐ ചൂണ്ടിക്കാട്ടുന്നു

നിയമ വിരുദ്ധ സ്വര്‍ണക്കടത്ത് അപകടകരമായ തോതില്‍ ഉയര്‍ന്നുവെന്ന് ഡിആര്‍ ഐ

കൊച്ചി : നിയമ വിരുദ്ധ സ്വര്‍ണക്കടത്ത് അപകടകരമായ തോതില്‍ ഉയര്‍ന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഹൈക്കോടതിയെ ്അറിയിച്ചു.തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ ആരോപണ വിധേയനായ അഡ്വ.ബിജു മനോഹര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ വിശദീകരണത്തിലാണ് ഡിആര്‍ഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വര്‍ണക്കടത്ത് വഴി കള്ളപ്പണമുണ്ടാവുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വര്‍ണ കടത്ത് ഭീഷണിയിലാക്കിയിരിക്കുകയാണെന്നും ഡിആര്‍ഐ ചൂണ്ടിക്കാട്ടുന്നു. അഡ്വ.ബിജു, വിഷ്ണു, അബ്ദുല്‍ ഹക്കീം എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണവുമായി സഹകരിക്കാതെ ഇവര്‍ ഒളിവില്‍ പോയി.ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കപെടാനും അന്വേഷണം അട്ടിമറിക്കപ്പെടാന്‍ കാരണമാവുമെന്നും ഡിആര്‍ ഐ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top