Top

സ്വർണ്ണക്കള്ളക്കടത്ത് കേസ്: പാർലമെന്റിൽ വിവരങ്ങൾ നൽകാതെ കേന്ദ്ര ആഭ്യന്തര വകുപ്പ്

കേസിൽ ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ രേഖപ്പെടുത്തി അന്വേഷിക്കുന്നു എന്ന വിവരമല്ലാതെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമായ ഉത്തരം നൽകിയില്ല

സ്വർണ്ണക്കള്ളക്കടത്ത് കേസ്: പാർലമെന്റിൽ വിവരങ്ങൾ നൽകാതെ കേന്ദ്ര ആഭ്യന്തര വകുപ്പ്
X

ന്യൂഡൽഹി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പാർലമെന്റിൽ വിവരങ്ങൾ നൽകാതെ കേന്ദ്ര ആഭ്യന്തര വകുപ്പ്. ബെന്നി ബഹനാൻ എംപി പാർലിമെന്റിൽ ഉന്നയിച്ച ചോദ്യത്തിനാണ് മറുപടി ആഭ്യന്തര വകുപ്പ് മറുപടി നൽകാതിരുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കടത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും അതിന്റെ അന്വേഷണ നിലയും വ്യക്തമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ബെന്നി ബഹനാൻ എംപി പാർലിമെന്റിൽ ചോദ്യമുന്നയിച്ചത്. എന്നാൽ ആഭ്യന്തര വകുപ്പ് ഒരു മറുപടിയും നൽകിയില്ല.

‌കേസിൽ ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ രേഖപ്പെടുത്തി അന്വേഷിക്കുന്നു എന്ന വിവരമല്ലാതെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് എംപി കുറ്റപ്പെടുത്തി. കേസിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ കാര്യാലയത്തിന്റെയും ഇടപെടലിന്റെ വിശദാംശങ്ങളും ചോദ്യത്തിൽ ഉണ്ടായിരുന്നതായി എംപി പറഞ്ഞു.

Next Story

RELATED STORIES

Share it