ആഗോള നിക്ഷേപക സംഗമം 'അസെന്‍ഡ് കേരള 2020' ന് നാളെ കൊച്ചിയില്‍ തുടക്കം

100 കോടിയിലേറെ മുതല്‍മുടക്കുള്ള 18 മെഗാ പദ്ധതികളുള്‍പ്പെടെ നൂറില്‍പരം വ്യവസായ പദ്ധതികളാണ് സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യം, പെട്രോകെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍, വിനോദസഞ്ചാരം, തുറമുഖങ്ങള്‍ എന്നിങ്ങനെ വിവിധ പദ്ധതികളുടെ നിരയാണ് തയ്യാറാകുന്നത്. ജൈവ ശാസ്ത്രം, മത്സ്യബന്ധനം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ടാകും.ആഗോള വ്യവസായ പ്രമുഖര്‍, വിജയികളായ സംരംഭകര്‍, വ്യാവസായിക പരിഷ്‌ക്കരണത്തിന് പ്രോല്‍സാഹനം നല്‍കുന്ന വ്യക്തികള്‍ എന്നിവരുടെ കാഴ്ചപ്പാടില്‍ സംസ്ഥാനത്തെ ബിസിനസ് നടത്തിപ്പിനെ വിശകലനം ചെയ്യും

ആഗോള നിക്ഷേപക സംഗമം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള രണ്ടാം പതിപ്പിന് നാളെ കൊച്ചിയില്‍ തുടക്കമാകും.കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിക്കും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ കെ ശൈലജ , കടകംപള്ളി സുരേന്ദ്രന്‍, വി എസ് സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി സംസാരിക്കും.100 കോടിയിലേറെ മുതല്‍മുടക്കുള്ള 18 മെഗാ പദ്ധതികളുള്‍പ്പെടെ നൂറില്‍പരം വ്യവസായ പദ്ധതികളാണ് സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

അടിസ്ഥാന സൗകര്യം, പെട്രോകെമിക്കല്‍സ്, പ്രതിരോധം, കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണം എന്നിവ മുതല്‍ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍, വിനോദസഞ്ചാരം, തുറമുഖങ്ങള്‍ എന്നിങ്ങനെ വിവിധ പദ്ധതികളുടെ നിരയാണ് തയ്യാറാകുന്നത്. ജൈവ ശാസ്ത്രം, മത്സ്യബന്ധനം, ഗതാഗതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളുമുണ്ടാകും.ആഗോള വ്യവസായ പ്രമുഖര്‍, വിജയികളായ സംരംഭകര്‍, വ്യാവസായിക പരിഷ്‌ക്കരണത്തിന് പ്രോല്‍സാഹനം നല്‍കുന്ന വ്യക്തികള്‍ എന്നിവരുടെ കാഴ്ചപ്പാടില്‍ സംസ്ഥാനത്തെ ബിസിനസ് നടത്തിപ്പിനെ വിശകലനം ചെയ്യും.വ്യാവസായിക പാര്‍ക്കുകള്‍, ലോജിസ്റ്റിക്‌സ്, എംഎസ്എംഇ, ഗതാഗത വികസനവും വൈദ്യുത വാഹനങ്ങളും, ജീവശാസ്ത്രം, ആയുര്‍വേദം, ടൂറിസം, ഭക്ഷ്യ സംസ്‌ക്കരണം, തുറമുഖവും വ്യോമയാന സാധ്യതകളും തുടങ്ങിയ വിഷയങ്ങളിലാണ് വിദഗ്ധ ചര്‍ച്ചകള്‍ നടക്കുന്നത്. അസെന്‍ഡ് സമ്മേളനത്തിനായുള്ള രജിസ്‌ട്രേഷന്‍ ഇതിനകം തന്നെ 2000 കവിഞ്ഞു.

RELATED STORIES

Share it
Top