Top

വീട് വാടകയ്ക്കെടുത്ത് വ്യാജമദ്യ നിര്‍മാണം; മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

500 ലിറ്റർ വ്യാജമദ്യവും ലേബലുകളും വാറ്റ് ഉപകരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തു.

വീട് വാടകയ്ക്കെടുത്ത് വ്യാജമദ്യ നിര്‍മാണം; മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കായംകുളം: വ്യാജമദ്യ നിർമാണത്തിനിടെ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. കാപ്പിൽ സ്വദേശി ഹാരി ജോൺ ആണ് കായംകുളത്ത് എക്‌സൈസിന്റെ പിടിയിലായത്‌. 500 ലിറ്റർ വ്യാജമദ്യവും ലേബലുകളും വാറ്റ് ഉപകരണങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തു.

വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇയാൾ വ്യാജമദ്യ നിർമാണം നടത്തിയിരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടർന്ന് നേരത്തെ ഇയാളെ എക്സൈസിൽ നിന്ന് പുറത്താക്കിയിരുന്നു. വീട് വാടകയ്ക്കെടുത്ത് വൻതോതിൽ വ്യാജമദ്യം നിർമിച്ച് വിൽപന നടത്തിവരികയായിരുന്നു ഹാരി ജോണും സംഘവും. അതേസമയം മുൻ എക്സൈസ് ഉദ്യോഗസ്ഥനെന്ന നിലയിലുള്ള സ്വാധീനവും സഹായങ്ങളും ഇയാൾക്ക് ലഭിച്ചതായി ആരോപണമുണ്ട്.

ഇയാളുടെ സംഘത്തിൽ പ്രവർത്തിക്കുന്ന രാഹുൽ എന്ന യുവാവിനെ 28 മദ്യക്കുപ്പികളുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കായംകുളത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജമദ്യ നിർമാണം പിടികൂടിയത്. ഹോളോഗ്രാം, സ്റ്റിക്കറുകൾ, വലിയ കാനുകളടക്കമാണ് എക്സൈസ് സംഘം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it