Kerala

അരിമ്പ്ര കുത്തിൽ 323 ഏക്കർ വനവൽക്കരണത്തിന് തുടക്കമായി

ഇവിടെ വനവൽക്കരണം നടത്തണമെന്ന് കഴിഞ്ഞ ഒമ്പത് വർഷമായി നിരന്തരം ആവശ്യപ്പെട്ട് അരിമ്പ്ര കുത്ത് വനവൽക്കരണ സമിതി പരാതി നൽകിയിരുന്നു.

അരിമ്പ്ര കുത്തിൽ 323 ഏക്കർ വനവൽക്കരണത്തിന് തുടക്കമായി
X

അരീക്കോട്: കിഴുപറമ്പ് പഞ്ചായത്തിലെ അരിമ്പ്ര കുത്ത് വനഭൂമിയിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ ആരംഭിച്ചു. 1972 ൽ 323 ഏക്കർ സ്വാഭാവികവനം വെട്ടിമാറ്റി കശുമാവിൻ പ്ലാൻ്റേഷനാക്കി മാറ്റിയ ഇടത്താണ് വനവൽക്കരണം നടക്കുന്നത്. നിലമ്പുർ നോർത്ത് ഡിവിഷന് കീഴിൽ എടവണ്ണ റേഞ്ച് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് അരിമ്പ്ര കുത്ത്.


323 ഏക്കർ സ്വാഭാവികവനം മുഴുവനും വെട്ടിമാറ്റി കയായിരുന്നു. 25 വർഷത്തെ കാലാവധി കഴിഞ്ഞ കശുമാവിൻ പ്ലാൻ്റേഷനാക്കി മാറ്റിയ ഭൂമി ഇപ്പോൾ തരിശായ പ്രദേശമാണ്. ഇവിടെ വനവൽക്കരണം നടത്തണമെന്ന് കഴിഞ്ഞ ഒമ്പത് വർഷമായി നിരന്തരം ആവശ്യപ്പെട്ട് അരിമ്പ്ര കുത്ത് വനവൽക്കരണ സമിതി കണ്‍വീനര്‍ കെ എം സലിം പരാതി നൽകിയിരുന്നു. തുടർന്ന് മൂന്ന് വർഷം മുമ്പ് വനം വകുപ്പ് മന്ത്രി പരിഗണിക്കയും വനം വകുപ്പിന് നിർദേശം നൽകുകയും ചെയ്തതിൻ്റെ തുടർച്ചയാണ് ഈ വർഷംഅരിമ്പ്ര കുത്ത് വനം ഭൂമിയിൽ തൈകൾ നടാൻ തീരുമാനമായത്.

നിലമ്പുർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വർക്കഡ് യോഗേഷ് നീലകണ്ഠ് ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പൻ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൈഹാന ബേബി മുഖ്യപ്രഭാഷണം നടത്തി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനമഹോത്സവത്തിന് കര്യാത്തൻപാറയിൽ തുടക്കം കുറിച്ചു. 7 ഹെക്ടർ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി എണ്ണായിരം തൈകൾ വെച്ചുപിടിപ്പിച്ച് സ്വാഭാവിക വനമാക്കി മാറ്റുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 10000 തൊഴിൽ ദിനങ്ങൾ തൊഴിലാളികൾക്ക് നൽകുന്നതിന് ഈ പദ്ധതികൊണ്ട് സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it