Kerala

വിദേശത്ത് നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് 2.18 കോടിയോളം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനി മാര്‍ഗ്രറ്റ് മേരി അലക്സ് ആണ് അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒരു വിദേശി ഉള്‍പ്പെടെ നാലു പ്രതികള്‍ കൂടി തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലിസിനു വിവരം ലഭിച്ചു. കൂട്ടുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും എറണാകുളം സൗത്ത് പോലിസ് അറിയിച്ചു

വിദേശത്ത് നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് 2.18 കോടിയോളം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍
X

കൊച്ചി: വിദേശത്ത് നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍.കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനി മാര്‍ഗ്രറ്റ് മേരി അലക്സ് ആണ് അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒരു വിദേശി ഉള്‍പ്പെടെ നാലു പ്രതികള്‍ കൂടി തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലിസിനു വിവരം ലഭിച്ചു. കൂട്ടുപ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും എറണാകുളം സൗത്ത് പോലിസ് അറിയിച്ചു. '' മാഡം'' എന്ന പേരില്‍ വിളിക്കുന്ന കുട്ടുപ്രതി വിദേശിയാണെന്ന അറസ്റ്റിലായ പ്രതിയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയ പോലിസ് കബളിപ്പിക്കലിന് ഇരയായവര്‍ക്ക് പ്രതികള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു തുടങ്ങി. കോട്ടയം, കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളിലെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ജോഷി തോമസ് എന്നയാളുടെ അക്കൗണ്ടിലേയ്ക്കാണ് പ്രധാനമായും 2.18 കോടിയോളം രൂപ പോയിരിക്കുന്നത്. ഇയാള്‍ വിദേശത്താണെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഒരു പ്രാര്‍ഥനാ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ചില വ്യക്തികളെ കബളിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബ്രിട്ടനില്‍ നേഴ്‌സിങ് കെയര്‍ അസിസ്റ്റന്റിന്റെ ജോലി വാഗ്ദാനം ചെയ്ത് 67 ഉദ്യോഗാര്‍ഥികളില്‍ നിന്നായാണ് 2.18 കോടിയോളം രൂപ പ്രതികള്‍ തട്ടിയെടുത്തത്.

ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നുലക്ഷം രൂപ മുതല്‍ ആറുലക്ഷം രൂപവരെ നഷ്ടമായിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ സാംസ്മിത്ത് എന്ന വിദേശിയാണ് ജോലിക്കാര്യം പറഞ്ഞ് ഉദ്യോഗാര്‍ഥികളെ ആദ്യം ബന്ധപ്പെട്ടത്. തുടര്‍ന്ന് മാര്‍ഗ്രറ്റും ഫോണില്‍ ഉദ്യോഗാര്‍ഥികളെ വിളിച്ചു. ആര്‍ക്കും സംശയമില്ലാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. പ്രതി ആവശ്യപ്പെട്ട പണം ബാങ്ക് അക്കൗണ്ടിലെത്തിയതിനുശേഷം ജോലിക്കാര്യം പറയുമ്പോള്‍ പലവിധ കാര്യങ്ങള്‍ പറഞ്ഞൊഴിയുകയായിരുന്നു. 40 ഉദ്യോഗാര്‍ഥികളോട് 55,000 രൂപയുമായി ചൊവ്വാഴ്ച രാവിലെ രവിപുരം വിസ ഓഫീസിലെത്താനിവര്‍ ആവശ്യപ്പെട്ടിരുന്നു. തുക കൈപ്പറ്റിയ ശേഷം ഒഴിഞ്ഞ് മാറിയതോടെ ഉദ്യോഗാര്‍ഥികള്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സൗത്ത് എസ്.ഐ റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് പ്രതിയെ അറസ്റ്റ് അറസ്റ്റുചെയ്തു.

Next Story

RELATED STORIES

Share it