Kerala

വിദേശ സംഭാവന സ്വീകരണ ഭേദഗതി നിയമം: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി പ്ര ഫ.കെ വി തോമസ്

പ്രശംസനീയമാം വിധം സാമൂഹിക സേവനം നടത്തുന്ന ധാരാളം സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2004 ലെ സുനാമി ദുരന്തത്തിലും പിന്നീടുണ്ടായ മഹാ പ്രളയത്തിലും ഇപ്പോഴുള്ള കൊറോണ മഹാമാരിയിലും ഇത്തരം സംഘടനകള്‍ വലിയ സേവനമാണ് ഗ്രാമീണ മേഖലകളിലുള്‍പ്പെടെ നല്‍കിയത്.

വിദേശ സംഭാവന സ്വീകരണ ഭേദഗതി നിയമം: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി പ്ര ഫ.കെ വി തോമസ്
X

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള വിദേശ സംഭാവന സ്വീകരണ ഭേദഗതി നിയമം ഇന്ത്യയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ വി തോമസ്പ്രശംസനീയമാം വിധം സാമൂഹിക സേവനം നടത്തുന്ന ധാരാളം സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2004 ലെ സുനാമി ദുരന്തത്തിലും പിന്നീടുണ്ടായ മഹാ പ്രളയത്തിലും ഇപ്പോഴുള്ള കൊറോണ മഹാമാരിയിലും ഇത്തരം സംഘടനകള്‍ വലിയ സേവനമാണ് ഗ്രാമീണ മേഖലകളിലുള്‍പ്പെടെ നല്‍കിയത്.ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന പ്രസ്ഥാനങ്ങള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുവാദം ഡല്‍ഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ മാത്രമായി ഇപ്പോള്‍ കേന്ദ്ര-സര്‍ക്കാര്‍ പരിമിതപ്പെടുത്തി എന്നതാണ് ഒരു ഭേദഗതി. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്നവരുടെ പ്രവര്‍ത്തനങ്ങളെ അസൗകര്യപ്പടുത്തുന്ന ഒന്നാണ് ഈ നടപടി.

ഇക്കാര്യത്തില്‍ രാജ്യത്തെ ഏതു പൊതു മേഖലാ ബാങ്കുകളുടെയും ഏതു ബ്രാഞ്ചുകളിലും അക്കൗണ്ട് തുറക്കാമെന്ന നിലവിലെ സ്ഥിതി തുടരേണ്ടതാണ്.കൃത്യമായ ഓഡിറ്റിംഗ് ഉള്‍പ്പെടെ രാജ്യത്തെ നിയമങ്ങള്‍ക്ക് പൂര്‍ണ്ണ വിധേയമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക സേവന സംഘടനകളുടെ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഈ രംഗത്ത് അറിയപ്പെടുന്ന പ്രമുഖരാണ്. ഇവരുടെ യാത്രാ-ഓഫീസ് ചെലവുകള്‍ ഇരുപത് ശതമാനമായി കുറയ്ക്കണമെന്ന നിബന്ധന പ്രഗല്‍ഭരായ വ്യക്തികളുടെ സേവനം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും പ്രഫ കെ വി തോമസ് വ്യക്തമാക്കി.വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ അംബാനിമാര്‍ക്കും അദാനിമാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗകര്യം പാവപ്പെട്ട ഗ്രാമീണ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന സംഘടനകള്‍ക്ക് നിഷേധിക്കുന്നത് കടുത്ത അനീതിയാണ്.

പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ട് നിലനില്‍ക്കെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ആരില്‍ നിന്നും ഫണ്ട് സ്വീകരിക്കാവുന്ന,പ്രവര്‍ത്തിക്കുന്ന പിഎം കെയര്‍ ഫണ്ട് ജനമധ്യത്തില്‍ സംശയങ്ങളുയര്‍ത്തുകയാണ്.ബിജെപി.ക്കു കോര്‍പറേറ്റ് സംഭാവനയായി 2018-19 ല്‍ ലഭിച്ചത് 743 കോടി രൂപയാണ്.വിവിധ കോര്‍പറേറ്റുകള്‍ക്ക് സഹായകരമായി സാമ്പത്തിക മേഖലകള്‍ മാറ്റിയെടുക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയം ആശങ്കാജനകമാണെന്നും പ്രഫ കെ വി തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it