Kerala

വാഗ്ദാനം പാലിച്ചില്ലെന്ന്; നടി മഞ്ജു വാര്യര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയും, ദലിത് മഹാസഭയും

പ്രളയം നിരന്തരം നാശം വിതക്കുന്ന വയനാട്, പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതോടൊപ്പം, മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുമെന്നും 2017-ല്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ഉറപ്പു നല്‍കുകയുണ്ടായി. ആദിവാസി ഊരില്‍ നേരിട്ട് ചെന്ന് വാഗ്ദാനം നല്‍കിയത് കൂടാതെ, പനമരം പഞ്ചായത്തിനും ജില്ലാഭരണകൂടത്തിനും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്തും നല്‍കുകയുണ്ടായി. മഞ്ജു വാര്യറെ വിശ്വാസത്തിലെടുത്ത ജില്ലാഭരണകൂടവും പഞ്ചായത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ 2018-ലും 2019-ലും പ്രളയക്കെടുതികള്‍ ആവര്‍ത്തിച്ചിട്ടും വാഗ്ദാനം നല്‍കിയ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഇങ്ങോട്ടേയ്ക്ക്് തിരിഞ്ഞുനോക്കിയില്ലെന്നും ഇവര്‍ ആരോപിച്ചു

വാഗ്ദാനം പാലിച്ചില്ലെന്ന്; നടി മഞ്ജു വാര്യര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയും, ദലിത് മഹാസഭയും
X

കൊച്ചി: പ്രളയം മൂലം തകര്‍ന്ന വയനാട്, പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനി വാസികളുടെ പുനരധിവാസം സ്വയം ഏറ്റെടുത്ത ചലച്ചിത്ര താരം മഞ്ജു വാര്യര്‍ വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍, കേരള ദലിത് മഹാസഭ പ്രസിഡന്റ് സി എസ് മുരളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പ്രളയം നിരന്തരം നാശം വിതക്കുന്ന വയനാട്, പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്നതോടൊപ്പം, മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുമെന്നും 2017-ല്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ഉറപ്പു നല്‍കുകയുണ്ടായി. ആദിവാസി ഊരില്‍ നേരിട്ട് ചെന്ന് വാഗ്ദാനം നല്‍കിയത് കൂടാതെ, പനമരം പഞ്ചായത്തിനും ജില്ലാഭരണകൂടത്തിനും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്തും നല്‍കുകയുണ്ടായി. മഞ്ജു വാര്യറെ വിശ്വാസത്തിലെടുത്ത ജില്ലാഭരണകൂടവും പഞ്ചായത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ 2018-ലും 2019-ലും പ്രളയക്കെടുതികള്‍ ആവര്‍ത്തിച്ചിട്ടും വാഗ്ദാനം നല്‍കിയ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഇങ്ങോട്ടേയ്ക്ക്് തിരിഞ്ഞുനോക്കിയില്ലെന്നും ഇവര്‍ ആരോപിച്ചു.

ഫൗണ്ടേഷന്റെ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ യാതൊരുവിധ സഹായവും ലഭിച്ചുമില്ല. മഞ്ജു വാര്യര്‍ വിശ്വാസവഞ്ചന നടത്തിയെന്നും തങ്ങളുടെ പേരില്‍ ധനസമാഹരണം നടത്തിയതുമായാണ് ആദിവാസികള്‍ വിശ്വസിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സാമ്പത്തിക പരാധീനതയെക്കുറിച്ച് പറഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കാന്‍ ഒരു വ്യക്തി എന്ന നിലയില്‍ ബുദ്ധിമുട്ടുകളുണ്ടെന്നും, ഇതിനകം മുന്നര ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും 10 ലക്ഷം രൂപ മാത്രമെ തുടര്‍ന്ന് നല്‍കാന്‍ കഴിയൂ എന്നും, കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും മാത്രമെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ മുമ്പാകെ അഭ്യര്‍ത്ഥിച്ചിട്ടുള്ളൂ. ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ആവശ്യമായി വരുന്നത് ഏകദേശം രണ്ടര കോടി രൂപയോളമാണ്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വാഗ്ദാനമനുസരിച്ചുള്ള പദ്ധതി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം.ഫൗണ്ടേഷന്‍ തയ്യാറാകുന്നില്ലെങ്കില്‍ ആദിവാസി ക്ഷേമത്തിന് വേണ്ടി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ശേഖരിച്ച തുകയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ച് ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍, ആദിവാസി ദലിത് സംഘടനകള്‍ നിയമനടപടിക്കും പ്രക്ഷോഭത്തിനും തയ്യാറാകുമെന്നും ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it