പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി; സ്‌നേഹത്തില്‍ വീര്‍പ്പു മുട്ടി നൗഷാദ്; ആദരവ് ഒരുക്കി സഹപ്രവര്‍ത്തകര്‍

പൊതു സമൂഹം. പ്രളയ ബാധിതരെ സഹായിക്കാന്‍ തുടക്കത്തില്‍ സമൂഹം വൈമനസ്യം കാട്ടിയപ്പോള്‍ തന്റെ ഏക ഉപജീവനമാര്‍ഗമായ വഴിയോരകച്ചവടത്തിനായി കടയില്‍ സൂക്ഷിച്ചിരുന്ന വസ്ത്ര ശേഖരം ചാക്കുകളില്‍ നിറച്ച് നൗഷാദ് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍,നടന്‍ മമ്മൂട്ടി അടക്കം സമൂഹത്തിലെ നാനാതുറകളില്‍ നിന്നും നിരവധി പേര്‍ നൗഷാദിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് കൊച്ചിയിലെ വഴിയോരക്കച്ചവടക്കാര്‍ നൗഷാദിന് ആദരിച്ചത്

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി; സ്‌നേഹത്തില്‍ വീര്‍പ്പു മുട്ടി നൗഷാദ്; ആദരവ് ഒരുക്കി സഹപ്രവര്‍ത്തകര്‍

കൊച്ചി: പ്രളയബാധിതര്‍ക്ക് തന്റെ കടയില്‍ നിന്നും ചാക്കു കണക്കിന് വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിനെ സ്‌നേഹം കൊണ്ടു വീര്‍പ്പുമുട്ടിക്കുകയാണ്. പൊതു സമൂഹം. പ്രളയ ബാധിതരെ സഹായിക്കാന്‍ തുടക്കത്തില്‍ സമൂഹം വൈമനസ്യം കാട്ടിയപ്പോള്‍ തന്റെ ഏക ഉപജീവനമാര്‍ഗമായ വഴിയോരകച്ചവടത്തിനായി കടയില്‍ സൂക്ഷിച്ചിരുന്ന വസ്ത്ര ശേഖരം ചാക്കുകളില്‍ നിറച്ച് നൗഷാദ് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍,നടന്‍ മമ്മൂട്ടി അടക്കം സമൂഹത്തിലെ നാനാതുറകളില്‍ നിന്നും നിരവധി പേര്‍ നൗഷാദിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് കൊച്ചിയിലെ വഴിയോരക്കച്ചവടക്കാര്‍ നൗഷാദിന് ആദരിച്ചത്. വഴിയോരക്കച്ചവട തൊഴിലാളി യൂനിയന്‍ (സിഐടിയു)ന്റെ നേതൃത്വത്തില്‍ മേനക ജങ്ഷനു സമീപം സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തവര്‍ നൗഷാദിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. നൗഷാദിന് പൂച്ചെണ്ടുകള്‍ സമ്മാനിച്ചും ഷാളുകളണിയിച്ചും സദസ് സ്നേഹം പങ്കുവച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആര്‍ കണ്ണന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ശനിയാഴ്ച വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷന്‍ നേതൃത്വത്തില്‍ തിരുവനന്തപുരത്തും നൗഷാദിന് സ്വീകരണമൊരുക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top