Kerala

പ്രളയ ഫണ്ട്തട്ടിപ്പ്:സിപിഎം നേതാവിന്റെയും സെക്ഷന്‍ ക്ലര്‍ക്കിന്റെയും ജാമ്യാപേക്ഷ തള്ളി;ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് ഗുരുതരമെന്ന് കോടതി

കേസിലെ ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ കാക്കനാട് മാവേലിപുരം വൈഷ്ണവം വീട്ടില്‍ വിഷ്ണു പ്രസാദ്(30),സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍, ഇയാളുടെ ഭാര്യയും ഏഴാം പ്രതിയുമായ ഷിന്റു എന്നിവര്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി കലാം പാഷ തള്ളിയത്.ദുരിതാശ്വാസ ഫണ്ടു് വെട്ടിപ്പ് നിസാരമല്ല. വളരെ ഗൗരവമുള്ള കുറ്റമാണ്. ദുരിതമനുഭവിച്ചവര്‍ക്ക് കൊടുക്കാനുള്ള തുകയാണ് പ്രതികള്‍ വെട്ടിച്ചതെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ ജഡ്്ജി ചൂണ്ടിക്കാട്ടി.

പ്രളയ ഫണ്ട്തട്ടിപ്പ്:സിപിഎം നേതാവിന്റെയും സെക്ഷന്‍ ക്ലര്‍ക്കിന്റെയും ജാമ്യാപേക്ഷ തള്ളി;ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് ഗുരുതരമെന്ന് കോടതി
X

കൊച്ചി: കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി നല്‍കാന്‍ ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും ലക്ഷണകണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.കേസിലെ ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലര്‍ക്കായ കാക്കനാട് മാവേലിപുരം വൈഷ്ണവം വീട്ടില്‍ വിഷ്ണു പ്രസാദ്(30),സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍, ഇയാളുടെ ഭാര്യയും ഏഴാം പ്രതിയുമായ ഷിന്റു എന്നിവര്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ബി കലാം പാഷ തള്ളിയത്.രണ്ടാം പ്രതി മഹേഷ് ജാമ്യഹരജി സമര്‍പ്പിച്ചിരുന്നില്ല

ദുരിതാശ്വാസ ഫണ്ടു് വെട്ടിപ്പ് നിസാരമല്ല. വളരെ ഗൗരവമുള്ള കുറ്റമാണ്. ദുരിതമനുഭവിച്ചവര്‍ക്ക് കൊടുക്കാനുള്ള തുകയാണ് പ്രതികള്‍ വെട്ടിച്ചതെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ ജഡ്ജി ചൂണ്ടിക്കാട്ടി.പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നിലവിലെ സ്‌റ്റേജില്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും. കൂടുതല്‍ വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന അന്വേഷണം ഇപ്പോഴും നടന്നു വരുകയാണ്.മൂന്ന്, നാല്, അഞ്ച് പ്രതികളെ ഇതുവരേയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ റിമാന്റില്‍ കഴിയുന്നവര്‍ക്ക് ജാമ്യം നല്‍കാന്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

തുടര്‍ന്നാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.പ്രതികളെ ഈ മാസം 31 വരെ കോടതി റിമാന്റു ചെയ്തു. കേസില്‍ ഏഴു പ്രതികളാണ് നിലവില്‍ ഉള്ളത്.മൂന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍,അന്‍വറിന്റെ ഭാര്യയും അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ നാലാം പ്രതി കൗലത്ത് അന്‍വര്‍, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യയും അഞ്ചാം പ്രതിയുമായ എം എം നീതു എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

Next Story

RELATED STORIES

Share it