Kerala

പ്രളയഫണ്ട്തട്ടിപ്പ്; കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തല്‍; ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച്

അറസ്റ്റിലായ റിമാന്റില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി എറണാകുളം കലക്ട്രേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദ്,രണ്ടാം പ്രതി മഹേഷ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്.പ്രളയ തട്ടിപ്പില്‍ നിലവില്‍ അറസ്റ്റിലായവരും പ്രതിപ്പട്ടികയിലുള്ളവരും കൂടാതെ കുടുതല്‍ പേര്‍ തട്ടിപ്പില്‍ പങ്കാളിയായിട്ടുണ്ട് എന്നതാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് വിഷ്ണു പ്രസാദിനെയും മഹേഷിനെയും കസ്റ്റഡിയില്‍ വാങ്ങുന്നത് കേസിലെ മൂന്നാം പ്രതിയായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായ അന്‍വര്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്

പ്രളയഫണ്ട്തട്ടിപ്പ്; കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തല്‍; ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച്
X

കൊച്ചി:പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിലയിരുത്തല്‍. അറസ്റ്റിലായ റിമാന്റില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി എറണാകുളം കലക്ട്രേറ്റിലെ സെ്ക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദ്,രണ്ടാം പ്രതി മഹേഷ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്.പ്രളയ തട്ടിപ്പില്‍ നിലവില്‍ അറസ്റ്റിലായവരും പ്രതിപ്പട്ടികയിലുള്ളവരും കൂടാതെ കുടുതല്‍ പേര്‍ തട്ടിപ്പില്‍ പങ്കാളിയായിട്ടുണ്ട് എന്നതാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് വിഷ്ണു പ്രസാദിനെയും മഹേഷിനെയും കസ്റ്റഡിയില്‍ വാങ്ങുന്നത്.

കേസിലെ മൂന്നാം പ്രതിയായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായ അന്‍വര്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്്.കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎമ്മിന്റെ മറ്റൊരു ലോക്കല്‍ നേതാവ് നിധിന്‍, ഇയാളുടെ ഭാര്യ ഷിന്റു എന്നിവര്‍ കേസില്‍ റിമാന്റിലാണ്.കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന അന്‍വറിന്റെ ഭാര്യ, അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന മഹേഷിന്റെ ഭാര്യ എന്നിവരെയും ക്രൈംബ്രാഞ്ച് കേസില്‍ പ്രതിചേര്‍ത്തതായാണ് വിവരം.ഇവരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.ഒരു ക്ലര്‍ക്കിനെക്കൊണ്ടു മാത്രം ഇത്തരത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

കുടുതല്‍ ഉദ്യോഗസ്ഥരുടെ പങ്കും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. അത്തരത്തിലുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്.വിഷ്ണു പ്രസാദിന്റെ പേഴ്‌സണല്‍ ലാപ് ടോപും മറ്റു ക്രൈംബ്രാഞ്ച് വീട്ടില്‍ റെയിഡ് നടത്തി പിടിച്ചെടുത്തിരുന്നു. ഇത് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.കേസില്‍ ക്രൈംബ്രാഞ്ചിനെ സഹായിക്കാന്‍ കലക്ടറേറ്റിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്്.പുറത്തുവന്നിരിക്കുന്ന തട്ടിപ്പല്ലാതെ മറ്റു തട്ടിപ്പുകളും നടന്നിട്ടുണ്ടോയന്നതു സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫണ്ട് വിതരണം നടത്തിയതടക്കമുള്ള രേഖകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it