ഗാഡ്ഗില്‍ റിപോര്‍ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസും തന്നെ ഒറ്റപ്പെടുത്തി: പി ടി തോമസ് എംഎല്‍എ

അന്ന് ഇതിന്റെ പേരില്‍ വലിയ ഹൃദയവേദനയും ദുഖവുമാണ് താന്‍ അനുഭവിച്ചത്.പക്ഷേ ഇന്നല്ലെങ്കില്‍ നാളെ സത്യം തിരിച്ചറിയുമെന്ന് തനിക്ക് അന്നും നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.മാധവ് ഗാഡ്ഗില്‍ റിപോര്‍ട് നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്ദിരാഗാന്ധി എടുത്തിട്ടുളള വലിയ നിലപാട് പിന്തുടര്‍ന്ന് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം

ഗാഡ്ഗില്‍ റിപോര്‍ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസും തന്നെ ഒറ്റപ്പെടുത്തി: പി ടി തോമസ് എംഎല്‍എ

കൊച്ചി:മാധവ് ഗാഡ് ഗില്‍ റിപോര്‍ട് നടപ്പിലാക്കണമെന്ന്് താന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ തന്റെ പാര്‍ടിയായ കോണ്‍ഗ്രസും അടുത്ത സുഹൃത്തുക്കളും അന്ന് തന്നെ ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് പി ടി തോമസ് എംഎല്‍എ.അന്ന് ഇതിന്റെ പേരില്‍ വലിയ ഹൃദയവേദനയും ദുഖവുമാണ് താന്‍ അനുഭവിച്ചത്.പക്ഷേ ഇന്നല്ലെങ്കില്‍ നാളെ സത്യം തിരിച്ചറിയുമെന്ന് തനിക്ക് അന്നും നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.മാധവ് ഗാഡ്ഗില്‍ റിപോര്‍ട് നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്ദിരാഗാന്ധി എടുത്തിട്ടുളള വലിയ നിലപാട് പിന്തുടര്‍ന്ന് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം.

ഗാഡ്ഗില്‍ റിപോര്‍ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉന്നത തല സമിതിയെ നിയോഗിക്കണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.ജനങ്ങളെ വിശ്വാസത്തിലെടുത്ത് റിപോര്‍ട് എന്താണെന്ന് ആളുകളെ ബോധ്യപെടുത്തണമെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.ഗാഡ്ഗില്‍ റിപോര്‍ടിനെതിരെ നിലപാടെടുത്ത കത്തോലിക്ക സഭ നിലവിലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിലപാട് തിരുത്തണം.മാധവ് ഗാഡ്ഗിലിന്റെ റിപോര്‍ടിന്റെ കാര്യത്തില്‍ പിന്തിരിപ്പനായ നിലപാടാണ് സഭാ നേതൃത്വം സ്വീകരിച്ചത്.അത് തെറ്റിപ്പോയി എന്ന് തുറന്നു പറയാനുള്ള ആര്‍ജവം കത്തോലിക്ക സഭ സ്വീകരിക്കണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top