Kerala

പ്രളയ ഫണ്ട് തട്ടിപ്പ് പ്രതികള്‍ക്ക് ജാമ്യം: തട്ടിപ്പ് സിപിഎമ്മിന്റെ അറിവോടെയെന്ന് വ്യക്തമായെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന പോലിസ് നടപടിക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം മേനകയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചതാണ്. എന്നിട്ടും പ്രതികള്‍ പുറത്തുവരണമെന്ന ഭരണാധികാരികളുടെ ആഗ്രഹമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു

പ്രളയ ഫണ്ട് തട്ടിപ്പ് പ്രതികള്‍ക്ക് ജാമ്യം: തട്ടിപ്പ് സിപിഎമ്മിന്റെ അറിവോടെയെന്ന് വ്യക്തമായെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി
X

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമായെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പൊലിസ് ഒത്തുകളിച്ചത് ഇതിനു തെളിവാണെന്നും യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി.പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന പോലിസ് നടപടിക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം മേനകയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചതാണ്. എന്നിട്ടും പ്രതികള്‍ പുറത്തുവരണമെന്ന ഭരണാധികാരികളുടെ ആഗ്രഹമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കാതെ അന്വേഷണത്തില്‍ വരുത്തിയ അലംഭാവം ഒന്നുകൊണ്ട് മാത്രമാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഇത് മറ്റു പ്രതികളിലേക്കുള്ള അന്വേഷണവും ഇല്ലാതാക്കിയിരിക്കുകയാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പാവപ്പെട്ട മനുഷ്യരടക്കം പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന കേരളത്തെ വീണ്ടെടുക്കുന്നതിനായി സര്‍ക്കാരിനെ വിശ്വസിച്ച് നല്‍കിയ പണം കൊള്ളയടിക്കപ്പെട്ടിട്ട് ഒരു വാക്കു പോലും മുഖ്യമന്ത്രി അതിനെ ക്കുറിച്ച് പറയാത്തത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ പ്രതികളെ പിടികൂടുന്നത് വരെ കോണ്‍ഗ്രസ് സമരം തുടരുമെന്നും ടി ജെ വിനോദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ കെ ബാബു, കെ പി ധനപാലന്‍, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്‍, അജയ് തറയില്‍ എംഎല്‍എമാരായ പി ടി തോമസ്, വി പി സജീന്ദ്രന്‍, റോജി എം ജോണ്‍ കെ പി സി സി ഭാരവാഹികളായ അബ്ദുള്‍ മുത്തലിബ്, ജയ്‌സണ്‍ ജോസഫ്, ടി എം സക്കീര്‍ ഹുസൈന്‍, ഡി സി സി ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, എം ജെ ജോമി സംസാരിച്ചു.

Next Story

RELATED STORIES

Share it