Kerala

വെയില്‍ സിനിമയെച്ചൊല്ലി വീണ്ടും തര്‍ക്കം; ചിത്രീകരണത്തില്‍ സഹകരിക്കുന്നില്ലെന്നത് അടിസ്ഥാന രഹിതമെന്ന് ഷെയിന്‍ നിഗം

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് നേരത്തെുണ്ടായ രൂക്ഷമായ തര്‍ക്കം താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപെട്ട് പരിഹരിച്ചതിനു പിന്നാലെയാണ് വിണ്ടും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ താന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഷെയിന്‍ നിഗം തന്റെ ഫേസ് പേജിലൂടെ വ്യക്തമാക്കി.ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസങ്ങള്‍ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും തനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ടെന്നും ഷെയിന്‍ പറയുന്നു

വെയില്‍ സിനിമയെച്ചൊല്ലി വീണ്ടും തര്‍ക്കം; ചിത്രീകരണത്തില്‍ സഹകരിക്കുന്നില്ലെന്നത് അടിസ്ഥാന രഹിതമെന്ന്  ഷെയിന്‍ നിഗം
X

കൊച്ചി: ചലച്ചിത്രതാരം ഷെയിന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലെ ഭിന്നത വീണ്ടും.ഷെയിന്‍ നിഗമം വെയില്‍ സിനിയുടെ ചിത്രീകരണവുമായി സഹകരിക്കുന്നില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജിന്റെ പരാതിക്കു പിന്നാലെ വിശദീകരണവുമായി ഷെയിന്‍ നിഗം.വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് നേരത്തെുണ്ടായ രൂക്ഷമായ തര്‍ക്കം താരസംഘടനയായ അമ്മയും നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപെട്ട് പരിഹരിച്ചതിനു പിന്നാലെയാണ് വിണ്ടും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ താന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഷെയിന്‍ നിഗം തന്റെ ഫേസ് പേജിലൂടെ വ്യക്തമാക്കി.ഷെഹ് ല എന്ന പൊന്നുമോള്‍ടെ വേര്‍പാടില്‍ ആണ് കേരളം എന്നറിയാം. എന്നിരുന്നാലും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ പറയാതെ വയ്യല്ലോ എന്നു പറഞ്ഞാണ് ഷെയിന്‍ തന്റെ ഫേസ് ബക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷംഉണ്ടായ പ്രശ്‌ന പരിഹാരങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ താന്‍ ജോയിന്‍ ചെയ്തു

.സിനിമയുടെ ചിത്രീകരണത്തില്‍ താന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്.ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസങ്ങള്‍ വേണ്ടി വരും. വെയില്‍ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും തനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ടെന്നും ഷെയിന്‍ പറയുന്നു.വെയില്‍ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത സമയവും തിയതിയും ഷെയിന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ തനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില് സിനിമയുടെ സംവിധായകന് ശരത്ത് തന്റെ അമ്മയെ ടെലിഫോണില് വിളിക്കുകയും 'ഈ സ്വഭാവം ആണെങ്കില്‍ പാക്കപ്പ് വിളിക്കാന്‍ ആണ് തന്നോട് പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞു. ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം താന്‍ കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവില്‍ പഴികള് മാത്രമാണ് തനിക്ക് ലഭിക്കുന്നത്.പല ഗെറ്റപ്പുകളും വ്യത്യസ്ത ഇമോഷന്‍സുകള്‍ക്കും സാന്നിധ്യമുള്ള ഓരോ ദിവസങ്ങളും വിശ്രമമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതല്ല.ഒരു മനുഷ്യന്‍ എന്ന നിലയില്‍ അല്‍പം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ താന്‍ ഉടനീളം ആവശ്യപെട്ടിരുന്നുള്ളുവെന്നും ഷെയിന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it