Kerala

പാതയോരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചാല്‍ ക്രിമിനല്‍ കേസ്; പോലിസിന് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍

സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലേയ്ക്കും ഡിജിപിയുടെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഫ്‌ളക്‌സ് നിരോധിച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പൊതു ശല്യമുണ്ടാക്കി എന്നതടക്കമുള്ള കേസുകളെടുത്ത് നിയമനടപടികളുമായി മുന്നോട്ടു പോകണമെന്നാണു സര്‍ക്കുലറില്‍ ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്

പാതയോരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചാല്‍ ക്രിമിനല്‍ കേസ്; പോലിസിന് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍
X

കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലേയ്ക്കും ഡിജിപിയുടെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഫ്‌ളക്‌സ് നിരോധിച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പൊതു ശല്യമുണ്ടാക്കി എന്നതടക്കമുള്ള കേസുകളെടുത്ത് നിയമനടപടികളുമായി മുന്നോട്ടു പോകണമെന്നാണു പോലിസ് സ്‌റ്റേഷനുകളിലേക്ക് നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അപകടങ്ങള്‍ക്ക് കാരണമാകും വിധം റോഡരികിലും നടപ്പാതകളിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കാന്‍ റോഡ് സുരക്ഷാ കമ്മിഷണറും ഉത്തരവിറക്കിയിട്ടുണ്ടെന്ന വിവരവും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

Next Story

RELATED STORIES

Share it